ലിസ്ബന്‍ | പോര്‍ച്ചുഗല്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍ നിന്നുള്ള താത്കാലിക സസ്‌പെന്‍ഷന് പിന്നാലെ താനാണ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന അവകാശവാദവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്ത്.പോര്‍ച്ചുഗല്‍ പരിശീലകന്‍ ജോര്‍ജ്ജ് ജീസസുമായുള്ള ഭിന്നതയെ തുടര്‍ന്ന് നോര്‍വേക്കെതിരായ മത്സരത്തിന് മുന്നോടിയായി ദേശീയ ക്യാമ്പ് വിട്ടതിനാണ് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ താരത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. ഇതിന് പിന്നാലെ സി എന്‍ എന്‍ പോര്‍ച്ചുഗലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഗോള്‍വേട്ടക്കും നേട്ടങ്ങള്‍ക്കും അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ലെന്ന് റൊണാള്‍ഡോ തുറന്നടിച്ചത്.ഗോളുകളുടെ എണ്ണത്തില്‍ കണക്കുകള്‍ വ്യക്തമാണെന്നും ചരിത്രത്തിലെ ഏറ്റവും മികച്ചവന്‍ ആരാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ലെന്നും റൊണാള്‍ഡോ വ്യക്തമാക്കി. കൂടാതെ ഭാവി കാര്യങ്ങളെക്കുറിച്ച് തത്ക്കാലം ചിന്തിക്കുന്നില്ലെന്നും ഇപ്പോഴത്തെ നിമിഷത്തിലാണ് ജീവിക്കുന്നതെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. കാലങ്ങളായി ലയണല്‍ മെസ്സിയുമായി നിലനില്‍ക്കുന്ന ‘ഗോട്ട്’ ചര്‍ച്ചകളെ വീണ്ടും ചൂടുപിടിപ്പിക്കുന്നതാണ് റൊണാള്‍ഡോയുടെ ഈ പ്രസ്താവന.കരിയറിലെ മൊത്തം ഗോളുകള്‍, രാജ്യാന്തര ഗോളുകള്‍, ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍ എന്നിവയില്‍ റൊണാള്‍ഡോ മുന്നിലാണെങ്കിലും മെസ്സിയുടെ പക്കലുള്ള എട്ട് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളും 2022-ലെ ലോകകപ്പ് കിരീടവും അസിസ്റ്റുകളിലെ മികവുമാണ് അദ്ദേഹത്തെ എതിരാളികളേക്കാള്‍ മുന്നില്‍ നിര്‍ത്തുന്നത്.2022-ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകനായ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖം പോലെ വിവാധങ്ങൾ സൃഷ്ടിച്ച ഈ വെളിപ്പെടുത്തല്‍ ഫുട്‌ബോള്‍ ലോകത്ത് എക്കാലത്തെയും മികച്ച ഇതിഹാസം ആര് എന്ന വാദപ്രതിവാദങ്ങള്‍ക്ക് വീണ്ടും ആക്കം കൂട്ടിയിരിക്കുകയാണ്.Content Highlights: Cristiano Ronaldo claimed he is the greatest footballer ever after receiving a temporary suspension from Portugal’s national team due to a dispute with coach Jorge Jesus. His strong statements in a CNN Portugal interview have reignited the intense global GOAT debate with rival Lionel Messi.