കോഴിക്കോട് | കൊയിലാണ്ടി അകലാപ്പുഴയില്‍ വിനോദസഞ്ചാരത്തിനെത്തിയ അഞ്ച് വയസുകാരന്‍ ഹൗസ്‌ബോട്ടില്‍ നിന്ന് പുഴയിലേക്ക് വീണ് മരിച്ചു. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഐസം ആണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു അപകടം. കുടുംബത്തോടൊപ്പം ഹൗസ്‌ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ കുട്ടി അബദ്ധത്തില്‍ പുഴയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടന്‍ തന്നെ കൂടെയുള്ളവരും പ്രദേശവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി കുട്ടിയെ കരയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.Content Highlights: A five-year-old boy named Muhammad Aisam drowned after falling into the Akalappuzha river from a houseboat in Kozhikode. The incident occurred around 5:30 PM on Monday during a family outing. Although he was rescued and rushed to the hospital, his life could not be saved.