കിഴിശ്ശേരി ഉപജില്ല ശാസ്‌ത്രോത്സവത്തില്‍ മഅദിന്‍ ഇര്‍ഷാദ് സ്‌കൂളിന് അഭിമാന നേട്ടം

Wait 5 sec.

മോങ്ങം| രണ്ട് ദിനങ്ങളിലായി തൃപ്പനച്ചി എ യു പി സ്‌കൂളില്‍ നടന്ന കിഴിശ്ശേരി ഉപജില്ല ശാസ്‌ത്രോത്സവത്തില്‍ തൃപ്പനച്ചി മഅദിന്‍ അല്‍ ഇര്‍ഷാദ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം. ഓവറോള്‍ രണ്ടാം സ്ഥാനം നേടിയ അല്‍ ഇര്‍ഷാദ് സ്‌കൂള്‍, സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും സയന്‍സ്, വര്‍ക്കിംഗ് മോഡല്‍ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി.വിവിധ ഇനങ്ങളിലായി 14 ഒന്നാം സ്ഥാനങ്ങളും 21 രണ്ടാം സ്ഥാനങ്ങളും 13 മൂന്നാം സ്ഥാനങ്ങളും ഉള്‍പ്പെടെ 562 പോയന്റുകളാണ് അല്‍ ഇര്‍ഷാദ് വിദ്യാര്‍ത്ഥികള്‍ നേടിയത്. വിദ്യാര്‍ത്ഥികളുടെ മികവിനും അധ്യാപകരുടെ കഠിനാധ്വാനത്തിനുമുള്ള അംഗീകാരം കൂടിയായി ഈ നേട്ടം.ചരിത്രനേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥി പ്രതിഭകളെയും സ്‌കൂള്‍ മാനേജര്‍ ഇസ്ഹാഖ് സഖാഫി എരുമപ്പെട്ടി പ്രിന്‍സിപ്പല്‍ ശാക്കിര്‍ എന്നില്‍ അഭിനന്ദിച്ചു.Content Highlights:Students of Maadin Al Irshad School, Trippanachi, secured overall second place in the Kizhisseri Sub-District Science Fair held at Trippanachi AUP School. The school won first place in Social Science and second in Science and Working Model categories. They secured 562 points with 14 first prizes.