റിയാദ്: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. അതേ സമയം ആക്രമണത്തിൽ പരിക്കേറ്റ മറ്റ് 10 ഇന്ത്യൻ പൗരന്മാർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുമെന്നും എംബസി അറിയിക്കുകയും എംബസി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.പരിക്കേറ്റ ഇന്ത്യൻ പൗരന്മാരുടെ ആരോഗ്യനില അറിയുന്നതിനായി എംബസി ഉദ്യോഗസ്ഥർ ആശുപത്രി അധികൃതരുമായും പ്രാദേശിക അധികാരികളുമായും ബന്ധപ്പെടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.The post റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 ഇന്ത്യക്കാർ ചികിത്സയിൽ appeared first on Arabian Malayali.