ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ലഭിച്ചാൽ ഏറ്റെടുക്കും; ജോയ് മാത്യു

Wait 5 sec.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ലഭിച്ചാൽ ഏറ്റെടുക്കുമെന്ന് നടൻ ജോയ് മാത്യു. ക്ഷീരവികസനമോ റബ്ബർ ബോർഡൊ ആണെങ്കിൽ ഞാൻ ഏറ്റെടുക്കില്ല. പക്ഷേ ചലച്ചിത്രം തനിക്കറിയാവുന്ന മേഖലയാണ്. എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുന്ന മേഖലയാണെന്നും ജോയ് മാത്യു പറഞ്ഞു.എന്റെ പേരിൽ ഒരു പ്രചരണം നടക്കുന്നുണ്ട്. പക്ഷേ അതിനു വേണ്ടി താൻ ശ്രമിച്ചിട്ടില്ല. ചലച്ചിത്ര അക്കാദമിക്ക് ഒരുപാട് ചെയ്യാനുണ്ട്. മുമ്പ് ഇരുന്നവർ അതിനുവേണ്ടി ശ്രമിച്ചിട്ടുണ്ട്. ഫെസ്റ്റിവൽ നടത്തിപ്പ് മാത്രമല്ല ഇതിലൂടെ ചെയ്യേണ്ടത്. കാൻ പോലുള്ള അന്താരാഷ്ട്ര നിലവാരത്തിലേക്ക് നമ്മുടെ മേളയെ ഉയർത്തണമെന്നും ജോയ് മാത്യു പറഞ്ഞു.ALSO READ; റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചുകേരള ചലച്ചിത്ര അക്കാമദമി ചെയർമാൻ സ്ഥാനത്തു നിന്നും റസൂൽ പൂക്കുട്ടിയും വൈസ് ചെയർ പേഴ്സൺ സ്ഥാനത്തു നിന്നും കുക്കു പരമേശ്വരനും രാജിവെച്ചതിന് പിന്നാലെ ആ സ്ഥാനത്തേക്ക് ഉയരുന്ന പേരുകളിൽ ഒന്നാണ് ജോയ് മാത്യുവിന്റേത്. സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം മധുപാലും രാജിവച്ചു. ഭരണ മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് രാജി. ഭരണമാറ്റമുണ്ടാകുമ്പോൾ സ്വാഭാവികമായി നടക്കുന്ന പ്രക്രിയയുടെ ഭാ​ഗമായാണ് രാജി.The post ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ലഭിച്ചാൽ ഏറ്റെടുക്കും; ജോയ് മാത്യു appeared first on Kairali News | Kairali News Live.