കോഴിക്കോട് വിദ്യാർത്ഥി വീടിനകത്ത് മരിച്ച നിലയിൽ

Wait 5 sec.

കോഴിക്കോട് പന്തീരാങ്കാവിൽ വിദ്യാർത്ഥിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പന്തീരാങ്കാവ് പാറക്കുളം റോഡിൽ താമസിക്കുന്ന കാർത്തിക് (19)ആണ് മരിച്ചത്. ഇന്ന്ഏഴു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കാർത്തിക്കിനെ കണ്ടെത്തിയത്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വീടിന്റെ മുകൾ നിലയിൽ വച്ച് വിദ്യാർത്ഥി സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പൊലീസ് വീ്ട്ടിലെത്തി പ്രാഥമിക പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുംThe post കോഴിക്കോട് വിദ്യാർത്ഥി വീടിനകത്ത് മരിച്ച നിലയിൽ appeared first on Kairali News | Kairali News Live.