ആർസിബി ഫൈനലിലേക്കോ? ഐപിഎല്ലിൽ ബെംഗളുരുവിനെതിരെ ഗുജറാത്തിന് ബാറ്റിംഗ് തകർച്ച

Wait 5 sec.

ഐപിഎൽ ആദ്യ ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു ബാറ്റിംഗ് തകർച്ച. ധർമ്മശാലയിൽ 255 എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ഗില്ലും സംഘവും 9 ഓവറിൽ 66 റൺസിന് 6 വിക്കറ്റ് എന്ന നിലയിലാണ്.Also Read:കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; വിജയാഘോഷ റാലിക്കുനേരെയുള്ള കെ എസ് യു ആക്രമണത്തെയും പൊലീസ് നിലപാടിനെയും അപലപിച്ച് എസ് എഫ് ഐടീമിന്റെ നട്ടെല്ലായ ഓപ്പണർമാർ നായകൻ ശുഭമൻ ഗില്ലും സായി സുദർശനും പരാജയപ്പെട്ടത്തോടെ ടീം പ്രതിരോധത്തിലായി. ഗിൽ 7 പന്തിൽ 2 റൺസിന് പുറത്തായപ്പോൾ, സായി 14 റൺസ് എടുത്ത് കൂടാരം കയറി. പിന്നാലെ എത്തിയ ജോസ് ബട്ലർ 11 പന്തിൽ 29 റൺസ് നേടി പ്രത്യാക്രമണം നടത്തിയെങ്കിലും അധികം വൈകാതെ മടങ്ങി. ആർസിബിക്കായി ഡഫിയും റാസിഖ് സലാമും രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.to be updated…The post ആർസിബി ഫൈനലിലേക്കോ? ഐപിഎല്ലിൽ ബെംഗളുരുവിനെതിരെ ഗുജറാത്തിന് ബാറ്റിംഗ് തകർച്ച appeared first on Kairali News | Kairali News Live.