കർണാടകയിൽ നേതൃമാറ്റം. സിദ്ധരാമയ്യ രാജിവെച്ചേക്കുമെന്ന് സൂചന. ഇന്ന് ഹൈക്കമാൻഡ് നടത്തിയ ചർച്ചയിൽ നേതൃമാറ്റം ധാരണ ആയതായി റിപ്പോർട്ട്. കർണാടകയിൽ കോൺഗ്രസിലെ ഭിന്നതകൾ പരിഹരിക്കുന്നതിനായുള്ള നിർണ്ണായക നീക്കത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന.സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് മാറി രാജ്യസഭാംഗമായി ദേശീയ രാഷ്ട്രീയത്തിൽ സജീവമാകാനാണ് എഐസിസി നേതൃത്വം സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ എന്നിവരാണ് ഈ നിർണായക ചർച്ചയിൽ പങ്കെടുക്കുന്നത്. നിലവിലെ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിവകുമാർ ക്യാമ്പ് സമ്മർദ്ദം ശക്തമാക്കിയിരിക്കുന്നത്.ALSO READ; എന്താ കോൺഗ്രസേ ഇങ്ങനെ ? ഇത്തവണ മുഖ്യമന്ത്രി തർക്കം അങ്ങ് കർണാടകയിൽ, ദില്ലിയിൽ ഹൈക്കമാൻഡിന്റെ നിർണായക യോഗംകേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെയാണ് കർണാടകയിലെ ഈ തർക്കം വീണ്ടും സജീവമായത്. ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കാണ് എന്നതായിരുന്നു മുൻപ് ഹൈക്കമാൻഡ് സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ കേരളത്തിൽ ഇതിന് വിരുദ്ധമായ സമീപനം സ്വീകരിച്ച സാഹചര്യത്തിൽ, കർണാടകയിലും അത്തരമൊരു മാറ്റം വേണമെന്നാണ് ഡി.കെ. ശിവകുമാർ പക്ഷത്തിന്റെ ആവശ്യം.The post കർണാടകയിൽ നേതൃമാറ്റം; സിദ്ധരാമയ്യ രാജിവെച്ചേക്കുമെന്ന് സൂചന appeared first on Kairali News | Kairali News Live.