വയനാട് തുരങ്ക പാതയിൽ മുൻ നിലപാടിൽ നിലപാട് മാറ്റി മുഖ്യമന്ത്രി വി ഡി സതീശൻ. തുരങ്കപാതയെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ വാക്കുകൾ. എന്നാൽ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ഒരു കാരണവശാലും തുരങ്കപാത അനുവദിക്കില്ലെന്ന് ആയിരുന്നു അന്ന് വി ഡി സതീശൻ പറഞ്ഞിരുന്നത്..അന്നത്തെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതോടെ താൻ പറഞ്ഞതിൽ ചില ഭാഗങ്ങൾ മുറിച്ചെടുത്ത പ്രചരിപ്പിക്കുന്നുവെന്ന ന്യായീകരണമാണ് മുഖ്യമന്ത്രിയുടേത്. പശ്ചിമഘട്ടത്തെ തുരക്കുന്നു എന്നും പദ്ധതി ഒരിക്കലും അംഗീകരിക്കില്ലെന്ന് ആയിരുന്നു അന്നത്തെ നിലപാട്. പദ്ധതിക്ക് കേന്ദ്രസർക്കാർ നൽകിയ പാരിസ്ഥിതിക അനുമതി സുപ്രീംകോടതിയിൽ ഹർജി വരെ വന്നിരുന്നു. അന്ന് വയനാട് തരംഗ പാതയെ എതിർക്കുമെന്ന് പറഞ്ഞിരുന്നു.ALSO READ; ഇന്ധനവില വ‍‍ർദ്ധനവ്; അധിക നികുതി വേണ്ടന്ന് വയ്ക്കാതെ യുഡിഎഫ് സർക്കാർപഴയ നിലപാടിൽ നിന്നും യൂടേൺ അടിച്ച് തുരങ്കപാതയെ എതിർത്തിട്ടില്ലെന്നും പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ട് പോകരുത് എന്നായിരുന്നു തന്റെ നിലപാട് എന്നാണ് ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത്. തന്റെ പഴയ വാക്കുകളുടെ ഒരു ഭാഗം മുറിച്ചെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുക പ്രചരിപ്പിക്കുകയാണ് എന്ന ന്യായീകരണമാണ് മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കുന്നത്. എൽഡിഎഫ് സർക്കാരിൻ്റെ സ്വപ്ന പദ്ധതി ആയ കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്ക പാത പൂർത്തിയായാൽ ആനക്കാംപൊയിലിൽ നിന്നും 22 കിലോമീറ്റർകൊണ്ട് മേപ്പാടിയിലെത്താനാകും.The post തുരങ്കപാതയെ എതിർത്തിട്ടില്ല; നിലപാടിൽ മലക്കം മറിഞ്ഞ് വിഡി സതീശൻ appeared first on Kairali News | Kairali News Live.