36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വിമാന വാതിൽ തുറക്കാൻ യാത്രക്കാരൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ. അമേരിക്കയിലെ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. യാത്രയ്ക്കിടെ വിമാനത്തിന്റെ ക്യാബിൻ വാതിൽ തുറക്കാൻ ഒരാൾ ശ്രമിച്ചെന്നും പിന്നാലെ സഹയാത്രികനെ ആക്രമിച്ചെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബോയിംഗ് 737 MAX 8 വിമാനമായ യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 1551 ന്യൂവാർക്കിൽ നിന്ന് ഗ്വാട്ടിമാല സിറ്റിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്.വിമാനത്തിലെ ഒരു യാത്രക്കാരൻ ഇടത് വശത്തെ ക്യാബിൻ വാതിൽ തുറക്കാൻ ശ്രമിച്ചതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. പിന്നീട് ഇയാൾ മറ്റൊരു യാത്രക്കാരനെയും ആക്രമിച്ചെന്നാണ് വിവരം. സംഭവത്തെ തുടർന്ന് വിമാനം അടിയന്തരമായി വാഷിംഗ്ടൺ ഡുള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.also read:അമേരിക്കൻ വിധേയത്വം ഇനിയും…? മാർക്കോ റൂബിയോ ഇന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുംവിമാനത്തിൽ ഉണ്ടായിരുന്ന 145 യാത്രക്കാരും 6 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ലാൻഡ് ചെയ്ത ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ കുറച്ചുനാളുകൾക്ക് മുൻപ് യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ മറ്റൊരു യാത്രക്കാരൻ വിമാന ജീവനക്കാരനെ ആക്രമിക്കുകയും കോക്ക്പിറ്റ് ഭാഗത്തേക്ക് കയറാൻ ശ്രമിക്കുകയും ചെയ്ത സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.The post 36,000 അടി ഉയരത്തിൽ വിമാന വാതിൽ തുറക്കാൻ ശ്രമം; യുഎസിൽ പരിഭ്രാന്തി സൃഷ്ടിച്ച് യാത്രക്കാരൻ appeared first on Kairali News | Kairali News Live.