മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ചതാവും പലരുടെയും സ്കൂൾ കാലഘട്ടം. ഹോം വർക്ക് ചെയ്യാത്തതിന് വഴക്കും വൈകി ചെല്ലുമ്പോൾ ക്ലാസ്സിനു പുറത്തു നിർത്തുന്നതും അവിടെ നിന്ന് കൂട്ടുകാരുമായി കളിച്ച് ചിരിച്ച് സംസാരിക്കുന്നതും എല്ലാം ഒരിക്കൽ എങ്കിലും നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ ആസ്വദിച്ച നിമിഷങ്ങൾ ആവും. ഇന്ന് അതൊക്കെ ഓർക്കുമ്പോൾ ആ കാലഘട്ടം എത്ര മനോഹരമായിരുന്നു എന്നാകും എല്ലാവരും ചിന്തിക്കുക. അത്തരം ഓർമകളിൽ ഒന്നായിരിക്കും അധ്യാപകർ കാണാതെ ക്ലാസ് മുറിയിൽ ഒളിച്ചിരുന്ന് ഭക്ഷണം കഴിച്ച ഓർമ്മകൾ. എന്നാൽ ഈ ഈ പഴയകാല ഓർമ്മകളെ ഒരു മത്സരമാക്കി മാറ്റിയിരിക്കുകയാണ് ചൈനയിലെ ഒരു ഷോപ്പിംഗ് മാൾ. ചൈനയിലെ നിംഗ്ബോയിലുള്ള ഒരു മാളിലാണ് ‘സ്റ്റീൽ എ ബൈറ്റ് ഓഫ് പാഫാൻ’ എന്ന പേരിൽ ഇത്തരമൊരു വിചിത്ര മത്സരം സംഘടിപ്പിച്ചത്.ഷോപ്പിംഗ് മാളിന്റെ നടുമുറ്റത്ത് ഒരു താൽക്കാലിക ക്ലാസ് മുറി ഒരുക്കിയാണ് മത്സരം നടത്തിയത്. പങ്കെടുത്തവർക്ക് ഓരോ പാത്രം ‘പാഫാൻ’ നൽകി. പത്ത് മിനിറ്റിനുള്ളിൽ ഈ ഭക്ഷണം കഴിച്ച് തീർക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ പ്രധാന നിബന്ധന ഇതായിരുന്നു: ക്ലാസ് എടുക്കുന്ന ‘വ്യാജ അധ്യാപകരുടെ’ കണ്ണിൽപ്പെടാതെ വേണം ഭക്ഷണം കഴിക്കാൻ. അധ്യാപകർ നോക്കുമ്പോൾ ഭക്ഷണം കഴിക്കുന്നത് പിടിക്കപ്പെട്ടാൽ 30 സെക്കൻഡ് നേരം അനങ്ങാതെ നിൽക്കണം എന്നതായിരുന്നു ശിക്ഷ. മൂന്ന് തവണ പിടിക്കപ്പെടുന്നവർ മത്സരത്തിൽ നിന്ന് പുറത്താകും.ഏകദേശം 2,000-ത്തിലധികം ആളുകൾ പങ്കെടുത്ത ഈ ആവേശകരമായ മത്സരത്തിൽ മുപ്പതുകളിൽ പ്രായമുള്ള ഒരു യുവാവാണ് വിജയിയായത്. കൗതുകകരമായ കാര്യം, ഇദ്ദേഹം ഈ മത്സരത്തിൽ പങ്കെടുക്കാൻ വന്നതല്ലായിരുന്നു എന്നതാണ്. തന്റെ കുഞ്ഞിന് വേണ്ടി ഡയപ്പർ വാങ്ങാൻ മാളിലെത്തിയതായിരുന്നു ഇദ്ദേഹം. വിജയിയായ ഇദ്ദേഹത്തിന് ലഭിച്ചത് 1,400 യുവാൻ (ഏകദേശം 20,000 ഇന്ത്യൻ രൂപ) വിലമതിക്കുന്ന ഒരു ഗ്രാം സ്വർണ്ണ അരിമണിയാണ്.ALSO READ: അതെന്താ ചുവപ്പും പച്ചയും ? ട്രാഫിക് സിഗ്നൽ നിറങ്ങൾക്ക് പിന്നിലൊരു കഥയുണ്ട്പത്ത് വർഷം മുൻപ് സ്കൂൾ പഠനം കഴിഞ്ഞവർ പോലും പഴയകാലത്തെ ആ ‘അവിഹിത’ ഭക്ഷണത്തിന്റെ ആവേശം തിരിച്ചുപിടിക്കാനാണ് ഈ മത്സരത്തിൽ പങ്കെടുത്തത്. എന്നാൽ സംഘാടകരെ അത്ഭുതപ്പെടുത്തിയത് പ്രൈമറി സ്കൂൾ കുട്ടികളുടെ പ്രകടനമാണ്. ഈ മത്സരത്തിൽ പങ്കെടുത്ത ഒരു കുട്ടി പോലും അധ്യാപകരുടെ കൈയിൽ അകപ്പെട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. സ്കൂൾ കാലത്തെ കുസൃതികളെ ഒരു മത്സരമാക്കി മാറ്റിയ ഈ വിനോദം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.宁波首届偷吃泡饭大赛,谁想出来的?确定这是比赛,不是重演上学时上课偷吃零食的自己 pic.twitter.com/Gdt8UjkNvy— Feiyan Xie (@FeiyanXie) May 19, 2026The post ടീച്ചർ കാണാതെ ക്ലാസ്സിലിരുന്ന് ഭക്ഷണം കഴിച്ച് സമ്മാനം നേടാം ! ചൈനയിലെ ഷോപ്പിംഗ് മാളിൽ വിചിത്രമായ മത്സരം appeared first on Kairali News | Kairali News Live.