‘കാതൽ: ദ കോർ ചിത്രത്തിലേതു പോലെയുള്ള കഥാപാത്രങ്ങള്‍ക്കായി ഞാൻ കാത്തിരിക്കുകയാണ്’: ജ്യോതിക

Wait 5 sec.

തമി‍ഴ് നടി ജ്യോതിക വളരെക്കാലത്തിനു ശേഷം തിരശ്ശീലയിൽ പ്രത്യക്ഷപ്പെടാൻ ഒരുങ്ങുന്ന ചിത്രമാണ് അശ്വിനി അയ്യർ സംവിധാനം ചെയ്യുന്ന ‘സിസ്റ്റം’. സൊനാക്ഷി സിൻഹയും അഷുതോഷും സഹകഥാപാത്രങ്ങ‍ളായി എത്തുന്നുണ്ട്. അടുത്തിടെ നടത്തിയ അഭിമുഖത്തിനിടെ, എന്തുകൊണ്ടാണ് ചിത്രങ്ങളിലൊന്നും അടുത്തിടെ പ്രത്യക്ഷപ്പെടാത്തതെന്ന ചോദ്യത്തിന് നടി, കാതൽ: ദ കോർ ചിത്രത്തിലേതു പോലെയുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാരുന്നുവെന്ന് അവർ പറഞ്ഞു.‘നല്ല സ്ക്രിപ്റ്റുകള്‍ എന്നിലേക്ക് വരുന്നതിനായി ഞാൻ കാത്തിരിക്കുകയാണ്. അധ്യാപിക മുതൽ വക്കീൽ വരെയുള്ള എല്ലാ കഥാപാത്രങ്ങളും ഞാൻ ചെയ്തു. വീട്ടുജോലി ചെയ്യുന്ന സ്ത്രീയുടെ കഥാപാത്രവും ചെയ്തു. പക്ഷേ, ഇപ്പോള്‍ ഞാൻ വ്യത്യസ്ത കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്’. സുധീർ ശ്രീനിവാസനോട് ജ്യോതിക പറഞ്ഞു.ALSO READ: ‘എടാ മാധവ് സുരേഷേ.. നിനക്ക് ഉളുപ്പുണ്ടോ എന്നെ കുറിച്ച് പറയാൻ, തെളിവ് എവിടെ’; മാധവ് സുരേഷിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്‘നല്ലൊരു കഥ എൻ്റെയടുത്തേക്ക് വരുന്നതിനായി ഞാൻ ക‍ഴിഞ്ഞ രണ്ട് വർഷമായി കാത്തിരിക്കുകയായിരുന്നു. ഞാൻ ഒരു മലയാള ചിത്രം ചെയ്തിരുന്നു. മമ്മൂട്ടി സാറിനൊപ്പമായിരുന്നു. എനിക്ക് ആ ചിത്രത്തിലെ സ്ത്രീ കഥാപാത്രത്തെ വളരെയധികം ഇഷ്ടപ്പെട്ടു. നിശബ്ദ കഥാപാത്രമാണെങ്കിലും വളരെ ശക്തയായിരുന്നു. അതുപോലെയുള്ള കഥാപാത്രങ്ങളെയാണ് ഞാൻ കാത്തിരിക്കുന്നത്’. ജ്യോതിക പറഞ്ഞു.‘ക‍ഴിഞ്ഞ 30 വർഷമായി പ്രേക്ഷകർ എന്നെ കാണുന്നുണ്ട്. ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍ ചെയ്യുന്നത് വളരെ ബോറടിക്കുന്നതാണ്. അതിനാൽ ഒരു മാറ്റം അനിവാര്യമാണ്’. ജ്യോതിക കൂട്ടിച്ചേർത്തു.The post ‘കാതൽ: ദ കോർ ചിത്രത്തിലേതു പോലെയുള്ള കഥാപാത്രങ്ങള്‍ക്കായി ഞാൻ കാത്തിരിക്കുകയാണ്’: ജ്യോതിക appeared first on Kairali News | Kairali News Live.