യുവാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതിയെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ്

Wait 5 sec.

കോഴിക്കോട് | അര്‍ധ രാത്രിക്കുശേഷം യുവാവിനെ വീട്ടില്‍ കയറി വാള്‍ ഉപയോഗിച്ചു വെട്ടിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. താമരശ്ശേരി അടിവാരം എലിക്കാട് സ്വദേശി പൂവിലേരി അബ്ദുല്‍ ഫാരിസിനെതിരെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.മാര്‍ച്ച് ഏഴിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പുലര്‍ച്ചെ ഒരു മണിയോടെ അടിവാരം പാറക്കടവ് സ്വദേശി ഫസല്‍ മുഹമ്മദി(23)നെയാണ് അബ്ദുല്‍ ഫാരിസ് വീട്ടില്‍ കയറി ആക്രമിച്ചത്. ഫസലിനെ വാള്‍ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്ന താമരശ്ശേരി പോലീസിന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇയാളെ പിടികൂടാന്‍ കഴിയാതെ വന്നതോടെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.