ചാത്തന്നൂരില്‍ ഫോട്ടോഗ്രാഫര്‍ക്കു കുത്തേറ്റു; രാഷ്ട്രീയമെന്നു ബി ജെ പി

Wait 5 sec.

കൊല്ലം | ചാത്തന്നൂരില്‍ ഫോട്ടോഗ്രാഫര്‍ വരിഞ്ഞം സുന്ദരന്‍മുക്ക് സ്വദേശി രാജീവിനു കുത്തേറ്റു. ഇന്ന് ജോലി കഴിഞ്ഞ് സ്റ്റുഡിയോ അടച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രാജീവിന് തോളിനാണ് കുത്തേറ്റത്. വരിഞ്ഞം സ്വദേശി മൊട്ട വിഷ്ണു എന്ന വിഷ്ണു ആണ് ആക്രമിച്ചത്.രാജീവ് ബി ജെ പി പ്രവര്‍ത്തകനാണെന്നും കുത്തിയത് ഡി വൈ എഫ് ഐ രാഷ്ട്രീയ പശ്ചാത്തലമുള്ള വിഷ്ണു ആണെന്നും അക്രമണത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നും ബി ജെ പി ആരോപിച്ചു. പരിക്കേറ്റ രാജീവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിക്കായി ഉടന്‍ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി.