മലയോര മേഖലയിൽ മഴ കനത്തതോടെ പെരുമ്പാമ്പുകൾ ജനവാസ മേഖലയിലേക്കിറങ്ങി. വിതുര മേമല റോഡിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. നാട്ടുകാർ ഉടൻ തന്നെ വനo വകുപ്പിനെ വിവരം അറിയിച്ചു. 12 അടി നീളവും 25 കിലോ ഭാരവുമുണ്ട്.ബീറ്റ് ഫോറസ്റ്റ് ഓഫീസറും ആർ ആർ ടി അംഗവുമായ റോഷ്നി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പിന്നാലെ പെരുമ്പാമ്പിനെ വനം വകുപ്പ് ആസ്ഥാനത്ത് എത്തിച്ചു. കഴിഞ്ഞ ദിവസവും വിതുര മാങ്കാലയിൽ നിന്ന് 50 കിലോയോളം തൂക്കം വരുന്ന പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.ALSO READ: ‘ജനമനസിൽ സഖാവ് അന്നും ഇന്നും എന്നും പോരാട്ടത്തിന്റെ പ്രതീകമാണ്’; പിണറായി വിജയന് ജന്മദിനാശംസകളുമായി പി എ മുഹമ്മദ് റിയാസ്അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും. നാളെ 9 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂർ,മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് നിലവിൽ മഴ കനക്കുന്നത്. കൂടാതെ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.The post അയ്യോ പാമ്പ്..!; വിതുരയിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി appeared first on Kairali News | Kairali News Live.