വയോധിക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍: മോഷണശ്രമം എന്ന് സംശയിക്കുന്നതായി പോലീസ്

Wait 5 sec.

വയനാട് | തനിച്ചു താമസിക്കുന്ന വയോധിക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. വയനാട് വെണ്ണിയോട് വൈപ്പടി സ്വദേശിനി ഫാത്തിമ (85) ആണ് മരിച്ചത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഫാത്തിമയുടെ മാലയും കമ്മലുമടക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അടുത്ത വീട്ടില്‍ താമസിക്കുന്ന ഇളയ മകന്‍ ഉസ്മാന്‍ വീട്ടിലെത്തിയപ്പോഴാണ് മുറിയില്‍ ഫാത്തിമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഈ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കമ്പളക്കാട് പോലീസ് അറിയിച്ചു.