എ വിജയരാഘവനെതിരെ തിരൂരില്‍ ഫ്ളക്സ്

Wait 5 sec.

മലപ്പുറം | സി പി എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെതിരെ തിരൂരില്‍ ഫ്ളക്സ്. സേവ് സി പിഎം എന്ന പേരിലാണ് ഫ്ളക്സ്. ഇന്ന് വൈകീട്ടാണ് തിരൂര്‍ ജംഗ്ഷനില്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.ഡി വൈ എഫ് ഐ തൃക്കണ്ടിയൂര്‍ വില്ലേജ് മുന്‍ സെക്രട്ടറി കുന്നത്ത് ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് വിവരം. വര്‍ഗീയ ശക്തികള്‍ക്കൊപ്പം ചേര്‍ന്ന വിജയരാഘവന്‍ പാര്‍ട്ടിയെ നശിപ്പിക്കുന്നുവെന്നും ജില്ലയിലെ പല പരാജയങ്ങള്‍ക്കും വിജയരാഘവന്‍ കാരണമാണെന്നും ഷൗക്കത്തലി ചാനലില്‍ പറഞ്ഞിരുന്നു.വര്‍ഗീയവാദികളെ കൂട്ടുപിടിച്ച് പാര്‍ട്ടിയെ വിറ്റ് കാശാക്കി എന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് ഫ്ളക്സിലുള്ളത്. എസ് ഡി പി ഐ നേതാവിനൊപ്പം എ വിജയരാഘവന്‍ വിരുന്നില്‍ പങ്കെടുക്കുന്ന ചിത്രം ചര്‍ച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫ്ളക്സ്. വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന വിജയരാഘവനോട് കടക്ക് പുറത്തെന്ന് പറയണമെന്നാണ് ഫ്ളക്സ് ബോര്‍ഡില്‍ സൂചിപ്പിച്ചിരിക്കുന്നത്.