139 വർഷത്തിന് ശേഷം ഇതാദ്യം; ഈ വർഷത്തെ ബലിപെരുന്നാൾ ദിനത്തിൽ അപൂർവ്വ ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് മക്ക സാക്ഷ്യം വഹിക്കും

Wait 5 sec.

ഈ വർഷത്തെ ബലിപെരുന്നാൾ ദിനത്തിൽ വിശുദ്ധ നഗരമായ മക്ക അപൂർവ്വ ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുംമെന്ന് പ്രമുഖ സൗദി ശാസ്ത്രജ്ഞൻ ഡോ. അബ്ദുള്ള അൽ മുസ്നദ് വെളിപ്പെടുത്തിഅന്നേ ദിവസം കഅബയ്ക്ക് നേരെ മുകളിൽ സൂര്യൻ ദൃശ്യമാകും. 139 വർഷങ്ങൾക്ക് മുൻപ് 1891-ലാണ് (ഹിജ്ര 1308) ഇതിന് മുൻപ് പെരുന്നാൾ ദിനത്തിൽ ഈ ഒത്തുചേരൽ ഉണ്ടായത്. ഇനി 29 വർഷങ്ങൾക്ക് 2054 ൽ മാത്രമേ ഇത് വീണ്ടും ആവർത്തിക്കൂ.ഭൂമിയുടെ വാർഷിക ചലനവും അച്ചുതണ്ടിന്റെ ചരിവും കാരണം വർഷത്തിൽ രണ്ടുതവണ സൂര്യൻ കഅബയ്ക്ക് മുകളിൽ എത്താറുണ്ടെങ്കിലും, അത് കൃത്യം ബലിപെരുന്നാൾ ദിനത്തിൽ തന്നെ വരുന്നത് ഏറെ അപൂർവ്വമാണ്.മക്കയുടെ അക്ഷാംശ രേഖയ്ക്ക് മുകളിൽ സൂര്യൻ എത്തുന്നതോടെ കഅബയിലും പരിസരത്തുമുള്ള നിഴലുകൾ പൂർണ്ണമായും അപ്രത്യക്ഷകും. സീറോ ഷാഡോ (Zero Shadow) എന്നാണ് ഇതിന് പറയുന്നത്.മക്കയുമായി പകൽ സമയം പങ്കിടുന്ന ലോകത്തിലെ ഏത് പ്രദേശത്തുള്ളവർക്കും കോമ്പസിന്റെയോ മൊബൈൽ ആപ്പുകളുടെയോ സഹായമില്ലാതെ കൃത്യമായ ഖിബ്‌ല (കഅബയുടെ ദിശ) മനസ്സിലാക്കാൻ ഈ സമയം ഉപയോഗിക്കാം.കഅബയ്ക്ക് മുകളിൽ സൂര്യൻ എത്തുന്ന ഈ നിമിഷത്തിൽ ഭൂമിയിൽ കുത്തനെ നിർത്തിയിരിക്കുന്ന ഒരു വസ്തുവിന്റെ നിഴൽ എങ്ങോട്ടാണോ വീഴുന്നത്, അതിന്റെ കൃത്യം വിപരീത ദിശയായിരിക്കും വിശുദ്ധ കഅബയുടെ ദിശ.അറേബ്യൻ ഉപദ്വീപിന് പുറത്തുള്ള ദൂരദേശങ്ങളിൽ ഉള്ളവർക്ക് ഈ രീതിയിലൂടെ വളരെ എളുപ്പത്തിൽ ഖിബ്‌ല കണ്ടെത്താനാകും. എന്നാൽ ഈ സമയത്ത് ആരും സൂര്യനെ നഗ്നനേത്രങ്ങൾ കൊണ്ട് നേരിട്ട് നോക്കരുതെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.The post 139 വർഷത്തിന് ശേഷം ഇതാദ്യം; ഈ വർഷത്തെ ബലിപെരുന്നാൾ ദിനത്തിൽ അപൂർവ്വ ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് മക്ക സാക്ഷ്യം വഹിക്കും appeared first on Arabian Malayali.