സിപിഐഎം കേന്ദ്രകമ്മിറ്റി യോ​ഗം ഇന്നും തുടരും

Wait 5 sec.

സി പി ഐ എം കേന്ദ്രകമ്മറ്റി യോഗം ഇന്നും തുടരും. കഴിഞ്ഞ ദിവസം ജനറൽ സെക്രട്ടറി എം എ ബേബി പി ബി റിപ്പോർട്ട് കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിച്ചിരുന്നു. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ആണ് മുഖ്യ അജണ്ട. കേരളത്തിൽ പാർട്ടിക്ക് നേരിടേണ്ടി വന്ന പരാജയം ഉൾപ്പെടെ ചർച്ച ചെയ്യുന്നുണ്ട്.മുതിർന്ന നേതാവ് രാഘവലു ആണ് ചർച്ചകൾക്ക് അധ്യക്ഷത വഹിക്കുന്നത്. കേരളവുമായി ബന്ധപ്പെട്ട് ചർച്ചകൾക്ക് എളമരം കരീം ആണ് തുടക്കമിട്ടത്. ചർച്ചകളിൽ 80 ശതമാനം ആളുകളും പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പ് അവലോകനത്തിന് പുറമെ രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യങ്ങൾ, പ്രത്യേകിച്ച് വിലക്കയറ്റം, ഇന്ധന പ്രതിസന്ധി, തൊഴിലാളി സമരങ്ങൾ ഉൾപ്പെടെ ചർച്ചയാകും.Also read: ഇന്ധനവിലയിൽ വീണ്ടും വർധനവ്; വില കൂട്ടുന്നത് പത്ത് ദിവസത്തിനിടെ മൂന്നാം തവണപുതുതായി സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ച ക്രോക്രോച് ജനത പാർട്ടിയെ സംബന്ധിച്ചും ചർച്ചകൾ ഉണ്ടാകും. വിവിധങ്ങളായ ചർച്ചകളുടേയും അവലോകനങ്ങളുടേയും അടിസ്ഥാനത്തിൽ കൃത്യമായ നിലപാടുകളും തീരുമാനങ്ങളും കേന്ദ്ര കമ്മിറ്റ് കൈക്കൊള്ളുകയും ചെയ്യും.The post സിപിഐഎം കേന്ദ്രകമ്മിറ്റി യോ​ഗം ഇന്നും തുടരും appeared first on Kairali News | Kairali News Live.