ഹജ്ജ്; സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷം 104 രാജ്യങ്ങളിൽനിന്നുള്ള 2500 പേർ

Wait 5 sec.

മക്ക|സഊദി  ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ രാജാവിന്റെ അതിഥികളായി 104 രാജ്യങ്ങളിൽ നിന്നുള്ള 2500 പേർ എത്തും. സഊദി മതകാര്യ മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ ‘’കസ്റ്റോഡിയൻ ഓഫ് ദ ടു ഹോളി മോസ്‌ക് ഗസ്റ്റ്സ് പ്രോഗ്രാമി’ന് കീഴിലാണ് തീർഥാടകർക്ക് ആവശ്യമായ  സൗകര്യമൊരുക്കിയിരിക്കുന്നത്.അതിഥികൾ അവര്‍ സ്വന്തം നാടുകളില്‍ നിന്ന് പുറപ്പെട്ടത്  മുതല്‍ അവര്‍ സഊദിയിലെത്തി തിരികെ നാട്ടിലേക്ക് പോകുന്നതു വരെയുള്ള മുഴുവന്‍ ചെലവുകളും സഊദി ഭരണകൂടമാണ് വഹിക്കുക. സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും പ്രത്യേക നിർദേശപ്രകാരമാണ്  ഈ വർഷവും വിപുലമായ സേവന-സൗകര്യങ്ങൾ ഒരുക്കിയതെന്ന് സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തുഈ വർഷത്തെ അതിഥികളിൽ  1,300 പേർ വിവിധ രാജ്യങ്ങളിലെ പ്രമുഖ വ്യക്തികളും ഇസ്ലാമിക പണ്ഡിതരുമാണ്. ആഫ്രിക്കയുടെ പടിഞ്ഞാറേ തീരത്തുള്ള ഒരു രാജ്യമായ ലൈബീരിയ റിപ്പബ്ലിക്കിൽ നിന്നുള്ള 200 തീർത്ഥാടകരും, സുഡാനിൽ നിന്നുള്ള രക്തസാക്ഷികളുടെ കുടുംബങ്ങളിലെ 1,000 തീർത്ഥാടകരുമാണ് ഹജ്ജിനെത്തിയത്.തീര്‍ഥാടകർക്ക് ഹജ്ജ് കര്‍മ്മങ്ങള്‍ അനായാസേന  നിര്‍വഹിക്കുന്നതിനുമുള്ള പ്രത്യേക സംവിധാനങ്ങളും,മികച്ച താമസ സൗകര്യങ്ങളുമാണ് മക്കയിൽ ഒരുക്കിയിരിക്കുന്നത്. ഇവർക്ക്  ലഭിച്ച മികച്ച പരിചരണത്തിനും ആതിഥ്യമര്യാദക്കും  സൽമാൻ  രാജാവിനും  കിരീടാവകാശിക്കും അതിഥികൾ നന്ദി പറഞ്ഞു. ഇസ്ലാമിക കാര്യ, കോള്‍, ഗൈഡന്‍സ് മന്ത്രാലയമാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്.Content Highlights:Saudi Arabia is hosting 2,500 Hajj pilgrims from 104 countries this year under the Custodian of the Two Holy Mosques Guests Program. The Saudi government is fully sponsoring all expenses, including travel and accommodation, from the pilgrims’ departure to their return. The group includes prominent Islamic scholars, 200 pilgrims from Liberia, and 1,000 family members of martyrs from Sudan. The Ministry of Islamic Affairs, Call and Guidance is supervising the program to ensure top-tier facilities in Makkah.