മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ത‍‍ർക്കത്തിന്റെ ക്ഷീണം മാറും മുന്നേ കെപിസിസി സ്ഥാനത്തിനായും ചരടുവലികൾ. കെപിസിസി പ്രസിഡന്റായ സണ്ണി ജോസഫ് മന്ത്രിസ്ഥാനത്തേക്ക് എത്തിയതിന് പിന്നാലെയാണ് പുതിയ നേതൃത്വത്തിനായുള്ള ചർച്ചകൾ ആരംഭിച്ചത്. പുതിയ കെപിസിസി പ്രസിഡന്റിനെ സംബന്ധിച്ചുള്ള ചർച്ചകൾ പാർട്ടിയിൽ തുടങ്ങിയിട്ടില്ലെങ്കിലും സ്വയമേ താത്പര്യം പ്രകടിപ്പിച്ച് രംഗത്തു വന്നത് നിരവധി പേരാണ്. പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിൽ മുഖ്യമന്ത്രിയ്ക്കാവും മേൽക്കൈ.വടശേരിൽ ദാമോരൻ മോനോൻ സതീശന്റെ അധികാര വാഴ്ചയെ വലതുപക്ഷ മാധ്യമങ്ങൾ വാഴ്ത്തിയപ്പോൾ, അധികാരത്തിലേറി പതിനൊന്നാം ദിനത്തിലാണ് കോൺഗ്രസിന് ഒരു മുഖ്യമന്ത്രിയായതെന്ന കാര്യം എല്ലാവരും മറന്നു. മന്ത്രി സ്ഥാനത്തിന് വേണ്ടിയും നടന്നത് കനത്തപോരായിരുന്നു ആ പോരിപ്പോഴും അടങ്ങിയിട്ടില്ല. ഇതാ അതിന് തൊട്ടുപിന്നാലെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പെത്തുന്നത്.ALSO READ; കെപിസിസി അധ്യക്ഷനാര് ? മൂന്ന് പേരുകൾ പരിഗണനയിൽകൊടുക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ എന്നിവരാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള പരിഗണനയിലുള്ള മൂന്ന് പേരുകൾ. പലതവണ തഴയപ്പെട്ട കൊടിക്കുന്നിൽ സുരേഷിനാണ് മുൻഗണന. കൊടുക്കുന്നിൽ മുതിർന്ന നേതാക്കളെ കണ്ടു.ബെന്നി ബഹനാന് പിന്തുണയുമായി എ വിഭാഗം രംഗത്തുണ്ട്. ജോസഫ് വാഴക്കനായി രമേശ് ചെന്നിത്തലയും രംഗത്തുണ്ട്. ഡിസിസി അധ്യക്ഷന്മാരെയും മാറ്റും. 7 ഡിസിസി അധ്യക്ഷൻമാരെയും മാറ്റാനാണ് തീരുമാനം. ദില്ലിയിലെ ചർച്ചയിൽ വി ഡി സതീശൻ അഭിപ്രായം അറിയിക്കും. ഡിസിസി അധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്കണമെന്ന് എൻ ശക്തൻ പറഞ്ഞു. അധ്യക്ഷന്മാരില്ലാതെ കെപിസിസി ഓഫീസും ഡിസിസികളും അനാഥമെന്ന് നേതാക്കൾ.The post കോൺഗ്രസിൽ അടുത്ത കസേരകളി; കെപിസിസി അധ്യക്ഷസ്ഥാനത്തിനായും പോര് appeared first on Kairali News | Kairali News Live.