എമ്പുരാന്റെ റെക്കോർഡ് തകർക്കാൻ സാധിച്ചില്ല; പക്ഷെ ബോക്സോഫീസിൽ മറ്റൊരു ചരിത്രം എഴുതി ദൃശ്യം 3

Wait 5 sec.

മലയാളി സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ ആകാക്ഷയോടെ കാത്തിരുന്ന ത്രില്ലർ മൂവി ദൃശ്യം 3, 2026 മെയ് 21 ന് തിയേറ്ററുകളിൽ എത്തി. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററിൽ ലഭിക്കുന്നത്. മികച്ച അഡ്വാൻസ് ബുക്കിംഗ് നേടിയ ചിത്രം ആദ്യ ദിനം ബോക്സോഫീസിൽ മികച്ച ഓപ്പണിങ് ആണ് രേഖപ്പെടുത്തിയത്.സാക്നിൽകിന്റെ റിപ്പോർട്ട് അനുസരിച്ച് രണ്ടാം ദിനം ചിത്രം കളക്ട് ചെയ്തിരിക്കുന്നത് 11.05 കോടി രൂപയാണ്. കേരളത്തിൽ നിന്ന് 9.85 കോടി രൂപ, തെലുങ്കിൽ നിന്ന് 70 ലക്ഷം രൂപ, തമിഴിൽ നിന്ന് 40 ലക്ഷം രൂപ, കന്നഡയിൽ നിന്ന് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് ചിത്രത്തിന്റെ രണ്ടാം ദിവസത്തെ കളക്ഷൻ.Also Read: ‘ഇതെന്റെ അച്ഛന്റെ വാച്ചാണ്, ലക്ഷങ്ങളേക്കാളും കോടികളേക്കാളും വിലയുണ്ട് ഇതിന്’ഇതോടെ രണ്ട് ദിവസം കൊണ്ട് ചിത്രം 26.9 കോടി രൂപ കളക്ഷൻ നേടിയതായാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാം ദിനം കേരളത്തിൽ നിന്ന് 9.85 കോടി രൂപ കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ടെങ്കിലും 10.15 കോടി രൂപ നേടിയ എമ്പുരാന്റെ രണ്ടാം ദിനത്തെ കളക്ഷൻ മറികടക്കാൻ ചിത്രത്തിന് സാധിച്ചില്ല.Also Read: ഒമ്പത് മാസത്തിന് ശേഷം 100 കോടി ക്ലബിൽ കയറുന്ന തമിഴ് സിനിമ: കുതുപ്പ് തുടർന്ന് കറുപ്പ്ഇതോടെ മലയാളത്തിൽ രണ്ടാം ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി ദൃശ്യം 3 മാറി. ഒപ്പം തന്നെ 2026ൽ രണ്ടാം ​ദിനം ഏറ്റവും അധികം കളക്ഷൻ നേടുന്ന ചിത്രവുമായി ദൃശം 3.The post എമ്പുരാന്റെ റെക്കോർഡ് തകർക്കാൻ സാധിച്ചില്ല; പക്ഷെ ബോക്സോഫീസിൽ മറ്റൊരു ചരിത്രം എഴുതി ദൃശ്യം 3 appeared first on Kairali News | Kairali News Live.