ഹജ്ജ്; വെള്ളിയാഴ്ച വരെ പുണ്യഭൂമിയിലെത്തിയത്ത് പതിനഞ്ച് ലക്ഷം തീർത്ഥാടകർ

Wait 5 sec.

മക്ക|ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി മെയ് 22 വെളിയാഴ്ച വരെ  പതിനഞ്ച് ലക്ഷത്തിലധികം തീർത്ഥാടകർ പുണ്യ ഭൂമിയിലെത്തിയതായി സഊദി പാസ്പോർട്ട് മന്ത്രാലയം അറിയിച്ചു.വിമാന മാർഗ്ഗമാണ്  ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിച്ചേർന്നത്.രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി പതിനാല് ലക്ഷത്തി അമ്പത്തി ഏഴായിരം പേർ എത്തിയതായി  പാസ്‌പോർട്ട് മന്ത്രാലയ ആക്ടിംഗ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. സാലിഹ് അൽ-മുറബ്ബ പറഞ്ഞു. രാജ്യത്തെ മുഴുവൻ പ്രവേശന കവാടങ്ങളിൽ ആഗമനം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി വിപുലമായ സൗകര്യങ്ങളാണ് ഈ വര്ഷം  ഒരുക്കിയിരിക്കുന്നത്.തീർത്ഥാടകരുടെ യാത്രാ സമ്മർദ്ദം കുറയ്ക്കുന്നതിനായി, ഈ വര്ഷം ആരംഭിച്ച ബാഗേജുകൾ പ്രത്യേകം കൈകാര്യം ചെയ്യുകയും, താമസ സ്ഥലങ്ങളിലേക്ക് നേരിട്ട് കൊണ്ടുപോകുകയും ചെയ്യുന്ന “ലഗേജ് രഹിത ഹജ്ജ്” സേവനം തീർത്ഥാടകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. തീർത്ഥാടകരുടെ എണ്ണത്തിൽ ഇന്ത്യ ഈ വര്ഷം മൂന്നാം സ്ഥാനത്താണുള്ളത്.Content Highlights:More than 1.5 million pilgrims have arrived in Saudi Arabia by Friday, May 22, to perform the annual Hajj pilgrimage. According to Major General Dr. Saleh Al-Murabba, Acting Director General of the Passport Ministry, around 1,457,000 pilgrims arrived via various airports in the Kingdom. The authorities have introduced extensive facilities at all entry points, including a new luggage-free Hajj service that delivers baggage directly to pilgrims’ accommodations. India ranks third in terms of the total number of pilgrims arriving for the holy pilgrimage this year.