കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി കോൺഗ്രസിൽ അടി തുടങ്ങിയിരിക്കുകയാണ്. നിരവധി നേതാക്കളാണ് കെ പി സി സി അധ്യക്ഷനാകാൻ ഒരുങ്ങിയിരിക്കുന്നത്. ഇതിനായി കുപ്പായം തച്ചത് അര ഡസനോളം പേരാണ്. കെപിസിസി നേതൃപദവിയിലേക്ക് പരിഗണിക്കണമെന്ന് അടൂർ പ്രകാശും വിഎസ് ശിവകുമാറും പറഞ്ഞിട്ടുണ്ട്. ഇതിനായി യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലെത്തി എഐസിസി നേതൃത്വത്തെ കണ്ടു. വി എസ് ശിവകുമാർ കെ സി വേണുഗോപാലിനെ കാണുകയും ചെയ്തിട്ടുണ്ട്.പുനഃസംഘടനയിലും പുതുമാനദണ്ഡത്തിനും ഒരുങ്ങിയിരിക്കുകയാണ് കോൺഗ്രസ്. മന്ത്രിസഭയിലെ യൂത്ത് മോഡൽ കെപിസിസി ഡിസിസി പുനസംഘടനയിലും പ്രാവർത്തികമാക്കാനാണ് ശ്രമം. മന്ത്രിസഭയിൽ പുതുമുഖങ്ങളേയും യുവാക്കളെയും ഉൾപ്പെടുത്തിയ അതേ മാതൃക കെപിസിസി ഡിസിസി പുനഃസംഘടനയിലും തുടരാൻ ആലോചനയുണ്ട്.Also read: ‘പൂച്ച പെറ്റ ഖജനാവല്ല, പത്ത് വർഷം കൊണ്ട് ചിലവഴിച്ചത് രണ്ടു ലക്ഷം കോടിയോളം’പരമാവധി 55 വയസിനകത്തുള്ളവർ തലപ്പത്തേക്ക് വരണമെന്നും ഭരണകാലയളവിൽ തന്നെ ഓടിനടന്ന് സംഘടന കെട്ടിപ്പടുക്കാൻ പ്രാപ്തരായവർ നേതൃ സ്ഥാനം ഏറ്റെടുക്കണമെന്നുമാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ഭരണത്തിന്റെ അലസ്യം സംഘടനാ തലത്തിൽ ബാധിക്കാതിരിക്കാനാണ് പുതിയ നീക്കം.പാർലമെൻററി പദവി ലഭിക്കാത്തവരെ സംഘടനയ്ക്കുള്ളിൽ തിരുകി കയറ്റരുതെന്നും സർക്കാരും പാർട്ടിയും തമ്മിൽ സമവായും വേണമെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു.The post പുതിയ പോര് തുടങ്ങി… കെപിസിസി അധ്യക്ഷനാകാൻ അരയും തലയും മുറുക്കി നേതാക്കൾ; കുപ്പായം തച്ചത് അര ഡസനോളം പേർ appeared first on Kairali News | Kairali News Live.