സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. ക‍ഴിഞ്ഞ ദിവസത്തെക്കാള്‍ 320 രൂപയുടെ മാറ്റമാണ് ഇന്നത്തെ സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. 1,16,960 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ ക‍ഴിഞ്ഞ ദിവസത്തെ വില. എന്നാൽ അതിൽ നിന്ന് 320 രൂപ കുറഞ്ഞത് 1,16,640 ഇന്ന് ഒരു പവന് രേഖപ്പെടുത്തിയത്. 14,580 രൂപയാണ് ഒരു ഗ്രാമിൻ്റെ ഇന്നത്തെ വില.ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4540 ഡോളറാണ്. പശ്ചിമേഷ്യന്‍ യുദ്ധമടക്കം ഭൗമ രാഷ്ട്രീയ കാലാവസ്ഥ സങ്കീര്‍ണമായി തുടരുന്നത് സ്വര്‍ണവിലയില്‍ വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.ALSO READ; ഓടിപ്പോയി വാങ്ങിക്കോ… സ്വർണവില വീണ്ടും കുറഞ്ഞുസ്വര്‍ണവിലയില്‍ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നും ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള മാര്‍ക്കറ്റിലെ ചാഞ്ചാട്ടങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. ഡോളറിന്റെ മൂല്യത്തിലെ കയറ്റിറക്കങ്ങള്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ അലയടിക്കും. ഇത് ഇന്ത്യന്‍ വിപണിയിലും പ്രകടമാകും.The post ആശ്വാസ നിരക്കിലേക്കോ സ്വർണ്ണം? അറിയാം ഇന്നത്തെ വിപണിവില appeared first on Kairali News | Kairali News Live.