മൂന്നാര്‍ ടോപ് സ്റ്റേഷനില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ ആക്രമണം; മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി

Wait 5 sec.

ഇടുക്കി| മൂന്നാര്‍ ടോപ് സ്റ്റേഷനില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ ആക്രമണം. കഴിഞ്ഞ ദിവസമാണ് വഴിയോര കടകള്‍ക്ക് മുന്നില്‍ ബസ് നിര്‍ത്തിയെന്നാരോപിച്ച് സ്ത്രീകളുംം കുട്ടികളുമുള്‍പ്പെടെയുള്ള സംഘത്തെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമത്തില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്.ടോപ് സ്റ്റേഷന്‍ സ്വദേശികളായ വിനോദ്, ഋതിക്, ഡേവിഡ് എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്കായി മൂന്നാറിലും തമിഴ്നാട്ടിലും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.ടോപ് സ്റ്റേഷനില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു.  പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ക്കായി മൂന്നാറില്‍ നേരിട്ടെത്തി യോഗം വിളിക്കും. തമിഴ്നാട് സര്‍ക്കാരിന്റെ സഹായവും ഉറപ്പാക്കി മൂന്നാറില്‍ ക്രമസമാധാനം ഉറപ്പാക്കുമെന്നും പി സി വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.Content Highlights: A group of tourists including women and children were brutally attacked by a group of locals at Top Station in Munnar for allegedly parking their bus in front of roadside shops. Following the circulation of the incident’s video on social media, the police registered a case under non-bailable sections against three Top Station residents named Vinod, Hrithik, and David. Police have intensified their search for the accused across Munnar and parts of Tamil Nadu. Tourism Minister P C Vishnunath stated that a detailed investigation will be conducted and a special meeting will be convened in Munnar to ensure law and order with the cooperation of the Tamil Nadu government.