കണ്ണൂര്‍ | സംസ്ഥാനത്ത് പവര്‍ കട്ടില്ലെന്നും എന്നാല്‍ പവര്‍ ഫെയിലിയറാണ് ഉണ്ടാകുന്നതെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അറ്റകുറ്റ പണി നടക്കുന്നത് കൊണ്ടാണ് പവര്‍ ഫെയിലിയര്‍ ഉണ്ടാകുന്നതെന്നും കുറച്ചുദിവസം കൂടി പ്രയാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കെ പി സി സി അധ്യക്ഷന്‍ മാറുമോ എന്നതില്‍ ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കേണ്ടത്. തല്‍ക്കാലം രണ്ടുംകൂടി കൊണ്ടുപോകുന്നുണ്ട്. രണ്ടു ചുമതലകളും ഒരാള്‍ കൊണ്ടുപോകുന്നതിനേക്കാള്‍ നല്ലത് വേറൊരാള്‍ വരുന്നതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. രത്തന്‍ ഖേല്‍ക്കറുടെ നിയമനത്തില്‍ രാഷ്ട്രീയമില്ലെന്നും കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.