ഒമ്പത് മാസത്തിന് ശേഷം 100 കോടി ക്ലബിൽ കയറുന്ന തമിഴ് സിനിമ: കുതുപ്പ് തുടർന്ന് കറുപ്പ്

Wait 5 sec.

എട്ട് ദിവസം കൊണ്ട് നൂറു കോടി ക്ലബിൽ കയറി സൂര്യ – തൃഷ ചിത്രം കറുപ്പ്. ആഭ്യന്തര വിപണിയിൽ നിന്ന് തന്നെ ചിത്രം ഇതുവരെ 102.9 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്. കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളിൽ തമിഴ് നാട്ടിലെ കളക്ഷനിൽ നിന്നുമാത്രമായി നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന തമിഴ് ചിത്രം കൂടിയായി കറുപ്പ് മാറി. 2025ൽ റിലീസ് ചെയ്ത രജനീകാന്ത് ചിത്രം കൂലിയായിരുന്നു ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ച തമിഴ് ചിത്രം.അജിത് കുമാറിൻ്റെ ഗുഡ് ബാഡ് അഗ്ലി, പ്രദീപ് രംഗനാഥന്റെ ഡ്രാഗൺ എന്നീ ചിത്രങ്ങൾ നൂറു കോടി ക്ലബിൽ പ്രവേശിച്ചിട്ടുണ്ടെങ്കിലും ആഭ്യന്തരവിപണിയിൽ കുറുപ്പ് നടത്തിയ പ്രകടനത്തിനൊപ്പം എത്താൻ ചിത്രത്തിന് സാധിച്ചിരുന്നില്ല.Also Read: തീയേറ്ററിലുണ്ടാക്കിയ ബ്ലാസ്റ്റിന് ശേഷം ‘പേട്രിയറ്റ്’ ഒടിടിയിലേക്ക്; എപ്പോള്‍, എവിടെ കാണാം?റിലീസ് ചെയ്ത് ആദ്യ ആഴ്ച തന്നെ 100 കോടി എന്ന നേട്ടം കറുപ്പ് സ്വന്തമാക്കിയിരുന്നു. ആഭ്യന്തര വിപണിയിൽ ഏറ്റവും കൂടുതൽ കള​ക്ഷൻ നേടിയ സൂര്യയുടെ സിനിമയായി കറുപ്പ് മാറിയെന്നും ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.Also Read: ബോക്സോഫീസ് തൂക്കി ദൃശ്യം 3; ആദ്യദിനം എത്ര കളക്ഷൻ നേടിയെന്നറിയാം…സാക്നിൽക്കിന്റെ റിപ്പോർട്ട് അനുസരിച്ച് എട്ടാം ദിനം ചിത്രം നേടിയത് 7.8 കോടി രൂപയാണ്. ചിത്രത്തിന്റെ മുഴുവൻ കളക്ഷൻ സാക്നിൽക്ക് റിപ്പോർട്ട് പ്രകാരം 121.65 കോടി രൂപയായി.The post ഒമ്പത് മാസത്തിന് ശേഷം 100 കോടി ക്ലബിൽ കയറുന്ന തമിഴ് സിനിമ: കുതുപ്പ് തുടർന്ന് കറുപ്പ് appeared first on Kairali News | Kairali News Live.