ഗാസ ഫ്ലോട്ടില്ല പ്രവർത്തകർക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം; ഇസ്രായേലിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Wait 5 sec.

ഗസ്സയിലേക്ക് മാനുഷിക സഹായങ്ങളുമായി പോയ ‘ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല’ കപ്പൽ വ്യൂഹത്തിൽ നിന്ന് ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്ത അന്താരാഷ്ട്ര സന്നദ്ധപ്രവർത്തകർക്ക് നേരെ ജയിലിൽ അതിക്രൂരമായ പീഡനങ്ങൾ നടന്നതായി പരാതി.മോചിതരായവരിൽ പലരെയും പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുറഞ്ഞത് 15 പേർ തങ്ങൾ ക്രൂരമായ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും ഇരയായതായി വെളിപ്പെടുത്തിയെന്ന് ഫ്ലോട്ടില്ല സംഘാടകർ അറിയിച്ചു.ചൊവ്വാഴ്ച അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ചാണ് ഗസ്സയിലേക്ക് സഹായ സാമഗ്രികളുമായി പോയ 50 കപ്പലുകളിലുണ്ടായിരുന്ന 430 ഓളം പ്രവർത്തകരെ ഇസ്രായേൽ സൈന്യം ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തത്.കസ്റ്റഡി കാലാവധിക്ക് ശേഷം തുർക്കി വഴി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയെത്തിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് തങ്ങൾ നേരിട്ട നരകയാതനകൾ വെളിപ്പെടുത്തിയത്.വനിതകൾ ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകർക്ക് നേരെ, നഗ്നരാക്കിയും അല്ലാതെയും ക്രൂരമായ ലൈംഗിക അതിക്രമങ്ങളും ബലാത്സംഗവും നടന്നതായി സംഘാടകർ ടെലിഗ്രാമിലൂടെ അറിയിച്ചു.തുർക്കിയിൽ എത്തിയ ഫ്രഞ്ച് പൗരന്മാരിൽ പലരുടെയും വാരിയെല്ലുകളും നട്ടെല്ലിന്റെ കശേരുക്കളും തകർന്ന നിലയിലാണ്. ഇവരെ അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വളരെ അടുത്ത് നിന്ന് റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടിവെച്ചതായും ടേസർ ഗണ്ണുകൾ ഉപയോഗിച്ച് ഷോക്ക് അടിപ്പിച്ചതായും ഇറ്റാലിയൻ സാമ്പത്തിക ശാസ്ത്രജ്ഞനായ ലൂക്ക പോഗി ഉൾപ്പെടെയുള്ളവർ സാക്ഷ്യപ്പെടുത്തി.വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകർക്ക് നേരെ നടന്ന അതിക്രൂര പീഡനത്തിൽ, ഇസ്രായേലിനെതിരെ രാജ്യാന്തര പ്രതിഷേധം ശക്തമാകുകയാണ്.The post ഗാസ ഫ്ലോട്ടില്ല പ്രവർത്തകർക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം; ഇസ്രായേലിനെതിരെ പ്രതിഷേധം ശക്തമാകുന്നു appeared first on Arabian Malayali.