റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

Wait 5 sec.

കേരള ചലച്ചിത്ര അക്കാമദമി ചെയർമാൻ സ്ഥാനത്തു നിന്നും റസൂൽ പൂക്കുട്ടിയും വൈസ് ചെയർ പേഴ്സൺ സ്ഥാനത്തു നിന്നും കുക്കു പരമേശ്വരനും രാജിവെച്ചു. ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ഈ മാസം 30ന് മാതൃവകുപ്പിലേക്ക് മടങ്ങും. സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം മധുപാലും രാജിവച്ചു. ഭരണ മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് രാജി. ഭരണമാറ്റമുണ്ടാകുമ്പോൾ സ്വാഭാവികമായി നടക്കുന്ന പ്രക്രിയയുടെ ഭാ​ഗമായാണ് രാജി.UPDATING…The post റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു appeared first on Kairali News | Kairali News Live.