യു ഡി എഫ് ഭരണം എങ്ങനെയാണ് ജനങ്ങളെ ബാധിക്കാൻ പോകുന്നത് എന്നതിൻ്റെ ലക്ഷണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. ലൈഫ് മിഷൻ പദ്ധതി സാധാരണക്കാർക്ക് ആത്മാഭിമാനം ഉണ്ടാക്കി കൊടുത്ത വലിയ ഒരു പദ്ധതിയാണെന്ന് അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ലൈഫ് മിഷൻ അവസാനിപ്പിക്കണം എന്ന് എം എം ഹസൻ മുമ്പ് തന്നെ വീരവാദം പറഞ്ഞിരുന്നു.ഇത്തരം നടപടികളെ ജനങ്ങൾ അതിശക്തമായി പ്രതിരോധിക്കുമെന്നും ഇത്തരം നയങ്ങൾക്കെതിരെ വലിയ ജനരോഷം സർക്കാർ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നയങ്ങൾ ഇന്ധന പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണെന്നും ഡോ ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഒരു ദിവസം പോലും കസേരയിൽ തുടരാനുള്ള ധാർമിക അവകാശം ഇല്ലത്തായാളാണെന്ന് നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം ചൂണ്ടിക്കാട്ടി.Also read: ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കുന്നത് പാവപ്പെട്ടവരോടുള്ള അങ്ങേയറ്റത്തെ ക്രൂരത: എംവി ഗോവിന്ദൻ മാസ്റ്റർഎല്ലാം മത്സര പരീക്ഷകളും തകർച്ചയിലാണ്.കേന്ദ്രീകൃത രൂപത്തിലുള്ള പരീക്ഷകൾ ഒക്കെ ഇന്ത്യയിലെ യുവാക്കൾക്ക് വിനയായെന്നും മറ്റേതെങ്കിലും സർക്കാർ ആയിരുന്നുവെങ്കിൽ പ്രസ്തുത മന്ത്രി രാജി വെക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post യുഡിഎഫ് ഭരണം എങ്ങനെയാണ് ജനങ്ങളെ ബാധിക്കാൻ പോകുന്നത് എന്നതിന്റെ ലക്ഷണം കണ്ടുകൊണ്ടിരിക്കയാണ് : ഡോ ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.