‘ഇതെന്റെ അച്ഛന്റെ വാച്ചാണ്, ലക്ഷങ്ങളേക്കാളും കോടികളേക്കാളും വിലയുണ്ട് ഇതിന്’

Wait 5 sec.

താരങ്ങൾക്കൊപ്പം തന്നെ ഇപ്പോൾ ആഘോഷിക്കപ്പെടുന്ന ഒന്നാണ് അവരുടെ ലുക്കുകളും. പൊതുപരിപാടികളിൽ പങ്കെടുക്കുന്ന ഇവരുടെ വസ്ത്രവും ആഭരങ്ങളുമെല്ലാം ചർച്ചയാവുകയും അത് ഇൻസ്പിറേഷനായി കണ്ട് സ്റ്റൈൽ ചെയ്യുന്നവരും ധാരാളമാണ്. ഇപ്പോഴിതാ, വീണ്ടും തരംഗമായി മാറുകയാണ് ദൃശ്യത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന ഇന്റർവ്യൂ മോഹൻലാൽ ധരിച്ച വാച്ച്.താരങ്ങൾ ധരിച്ചിരിക്കുന്ന വാച്ച് ഏത് ബ്രാൻഡ് ആണെന്നും അതിന്റെ വിപണിവില എത്രയാണെന്നും കണ്ടെത്താൻ ആഗ്രഹിക്കുന്നവരാണ് ഒരു പറ്റം ആളുകൾ. ഇപ്പോഴിതാ തന്റെ വാച്ചിനെക്കുറിച്ച് മോഹൻലാൽ പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. ദൃശ്യം 3ന്റെ പ്രമോഷന്റെ സമയത്ത് എത്തിയപ്പോൾ മോഹൻലാൽ ധരിച്ച് വാച്ച് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു.ALSO READ; തീയേറ്ററിലുണ്ടാക്കിയ ബ്ലാസ്റ്റിന് ശേഷം ‘പേട്രിയറ്റ്’ ഒടിടിയിലേക്ക്; എപ്പോള്‍, എവിടെ കാണാം?ആശിർവാദ് സിനിമാസിന്റെ യുട്യൂബ് ചാനൽ പങ്കുവച്ച അഭിമുഖത്തിൽ മോഹൻലാലിന്റെ ഈ വാച്ചിനെക്കുറിച്ച് അവതാരകൻ മാത്തുക്കുട്ടി ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാവുന്നത്. സാധാരണ വിലക്കൂട്ടിയ ആഭരണങ്ങളും വസ്ത്രങ്ങളും ധരിച്ചെത്തുന്ന ലാലേട്ടൻ എന്തുക്കൊണ്ട് ഇത്തവണ ഇത്ര സിംപിളായ ഒരു വാച്ച് ധരിച്ചെത്തി എന്ന് ചോദിച്ചപ്പോൾ ഏറെ വൈകാരികമായ മറുപടിയാണ് മോഹൻലാൽ ഇതിന് നൽകിയത്. ഇതെന്റെ അച്ഛന്റെ വാച്ചാണ്, വളരെ പഴയ ഒരു വാച്ച് ഇതിന് ലക്ഷങ്ങളേക്കാളും കോടിയേക്കാളും വിലയുണ്ട്. ലാലേട്ടന്റെ ഈ മറുപടി ആരാധകർ ഏറ്റെടുത്തിരിക്കയാണ്.The post ‘ഇതെന്റെ അച്ഛന്റെ വാച്ചാണ്, ലക്ഷങ്ങളേക്കാളും കോടികളേക്കാളും വിലയുണ്ട് ഇതിന്’ appeared first on Kairali News | Kairali News Live.