ഒറ്റ വീൽ സൈക്കിളിൽ അത്ഭുതങ്ങൾ തീർത്ത് ലോകം ചുറ്റാനിറങ്ങിയിരിക്കുകയാണ് കണ്ണൂർ പരിപ്പായി സ്വദേശി സനീദ് എന്ന ഇരുപത്തിയഞ്ചുകാരൻ. സാഹസികതയോടുള്ള കടുത്ത അഭിനിവേശമാണ് ഈ യുവാവിനെ ഇന്ന് ‘കേരള ടു നേപ്പാൾ’ എന്ന വലിയൊരു ലക്ഷ്യത്തിലേക്ക് എത്തിച്ചിരിക്കുന്നത്.ആദ്യം ബൈക്ക് സ്റ്റണ്ടുകളോടായിരുന്നു സനീദിന് താല്പര്യം. എന്നാൽ പൊതുനിരത്തുകളിൽ ബൈക്ക് സ്റ്റണ്ട് ചെയ്യുന്നത് നിയമവിരുദ്ധവും മറ്റുള്ളവർക്ക് അപകടകരവുമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സനീദ് സൈക്കിൾ തിരഞ്ഞെടുത്തത്. അതും സാധാരണ സൈക്കിളല്ല, ബാലൻസ് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒറ്റ വീൽ സൈക്കിൾ. 2015 മുതലാണ് സനീദ് ഈ വേറിട്ട യാത്ര ആരംഭിക്കുന്നത്.Also read: പെട്രോൾ കാർ മാറ്റി വേറെ ഓപ്ഷൻ നോക്കുകയാണോ? മികച്ച 5 സിഎൻജി കാറുകൾകഠിനമായ പരിശീലനത്തിലൂടെ ഒറ്റ വീൽ സൈക്കിൾ സവാരി വശത്താക്കിയ സനീദ് പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. 2015-ൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒറ്റ വീലിൽ സഞ്ചരിച്ച് ‘ഓൾ കേരള’ യാത്ര പൂർത്തിയാക്കി. 2021-ൽ കാശ്മീർ മുതൽ കന്യാകുമാരി വരെ ഒറ്റ വീലിൽ താണ്ടി ‘ഓൾ ഇന്ത്യ’ റൈഡ് വിജയകരമാക്കി. ഈ യാത്ര മുഴുവനാക്കാൻ ഏതാണ്ട് 265 ദിവസം എടുത്തിട്ടുണ്ട് എന്നും സനീദ് പറഞ്ഞുഇപ്പോൾ കേരള ടു നേപ്പാൾ’ എന്ന ബോർഡും വെച്ച് നേപ്പാളിലേക്കുള്ള പ്രയാണത്തിലാണ് ഈ കണ്ണൂർക്കാരൻ. കണ്ണൂർ -പാലക്കാട് -ധനുഷ് കോടി -വഴി നേപ്പാൾ എത്തുകയാണ് ലക്ഷ്യം. ഈ മലയാളി യുവാവിന്റെ നിശ്ചയദാർഢ്യത്തിന് വഴിനീളെ വലിയ പിന്തുണയാണ് ലഭിക്കുന്നത്.The post എന്തിനാണ് രണ്ട് ചക്രം, ഒന്ന് തന്നെ ധാരാളം; ഒറ്റച്ചക്ര സൈക്കിളിൽ ലോകം ചുറ്റാനിറങ്ങി കണ്ണൂർ സ്വദേശി സനീദ് appeared first on Kairali News | Kairali News Live.