കമ്മിറ്റികളിൽ ഉണ്ടായെന്ന് പറയുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ സമൂഹമാധ്യമ സൃഷ്ടികളാണെന്നും പുറത്ത് വരുന്നത് ഊഹാപോഹങ്ങളാണെന്നും ഇ പി ജയരാജൻ. ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി കമ്മിറ്റികളിലെ വിമർശനങ്ങൾ സ്വാഭാവികമാണെന്നും പാർട്ടിയിൽ ചർച്ചകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.സമൂഹമാധ്യമങ്ങളിൽ പല വാർത്തകളും വരുമെന്നും തെറ്റ് തിരുത്തൽ പാർട്ടി നടപടി ക്രമത്തിൻ്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ റദ്ദാക്കിയ സർക്കാർ നടപടിയിൽ വിഴിഞ്ഞം പോർട്ട്, ഗെയിൽ പൈപ്പ്, വയനാട് തുരങ്ക പാത, ദേശീയ പാത ഉപേക്ഷിക്കരുതെ എന്ന് ഇ പി ജയരാജൻ പരിഹസിച്ചു.Also read: യുഡിഎഫ് ഭരണം എങ്ങനെയാണ് ജനങ്ങളെ ബാധിക്കാൻ പോകുന്നത് എന്നതിന്റെ ലക്ഷണം കണ്ടുകൊണ്ടിരിക്കയാണ് : ഡോ ജോൺ ബ്രിട്ടാസ് എംപിമുഖ്യമന്ത്രിയുടെ പി എസ് ആയി ആരെ തീരുമാനിക്കണം എന്നത് ആ പാർട്ടിയുടെ തീരുമാനമാണെന്നും കൂത്ത് പറമ്പിൽ 6 പേരെ വെടിച്ച് കൊന്നതിനേക്കാൾ വലിയത് അല്ല ഒരു പൊലീസ് അന്വേഷണങ്ങളെന്നും ഞങ്ങൾ ഭയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാൻ കഴിയും എന്ന് കരുതരുതെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.The post വിമർശനങ്ങൾ സമൂഹ മാധ്യമ സൃഷ്ടി; പുറത്ത് വരുന്നത് ഊഹാപോഹങ്ങൾ : ഇ പി ജയരാജൻ appeared first on Kairali News | Kairali News Live.