ഫിൽ ഫോഡനും കോൾ പാമറുമില്ലാതെ 2026 ഫുട്ബോൾ വേൾഡ് കപ്പിന് ഇംഗ്ലണ്ട് ടീം. പരിചിത മുഖങ്ങളിൽ പലരെയും ഒഴിവാക്കിയാണ് ലോകകപ്പിനുള്ള 26 ആംഗ ടീമിനെ മാനേജർ തോമസ് ടുഷേൽ പ്രഖ്യാപിച്ചിരിക്കുന്നത്.2022ൽ ക്വാർട്ടർ ഫൈനൽ വരെയെത്തിയ ഇംഗ്ലണ്ട് ടീമിലെ ഏട്ടു പേർ മാത്രമേ ഇത്തവണത്തെ ലോകകപ്പ് സ്വാകിഡിൽ ഇടം പിടിച്ചിട്ടുള്ളൂ. ഇംഗ്ലണ്ടിന്റെ പ്രതിരോധനിര താരം ഹാരി മാഗ്വയർ, ട്രെന്റ് അലക്സാണ്ടർ ആർനൾഡ് എന്നിവരും ഇംഗ്ലണ്ട് ടീമിലിടം പിടിച്ചിട്ടില്ല.അതേസമയം മിഡ്ഫീൽഡർ ജോർദാൻ ഹെൻഡേഴ്സൺ ബോബി ചാൾട്ടണിന് ശേഷം നാല് ലോകകപ്പ് ടീമുകളിൽ ഇടം നേടുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരവുമായി മാറി.Also Read: പൂങ്കുളത്തിൽ നിന്ന് ലോകകിരീടത്തിലേക്ക്; ഗോവയിൽ ചരിത്രം എഴുതി അഖിൽ പത്മകുമാർഗ്രൂപ്പ് എൽ-ൽ ക്രൊയേഷ്യ, ഘാന, പനാമ എന്നിവർക്കൊപ്പമാണ് ഇംഗ്ലണ്ട് ലോകകപ്പിലിടം പിടിച്ചിരിക്കുന്നത്.സ്ക്വാഡ്:ഗോൾകീപ്പർമാർ: ജോർദാൻ പിക്ക്ഫോർഡ് (എവർട്ടൺ), ഡീൻ ഹെൻഡേഴ്സൺ (ക്രിസ്റ്റൽ പാലസ്), ജെയിംസ് ട്രാഫോർഡ് (മാൻ സിറ്റി).ഡിഫൻഡർമാർ: റീസ് ജെയിംസ് (ചെൽസി), എസ്രി കോൻസ (ആസ്റ്റൺ വില്ല), ജാരെൽ ക്വാൻസ (ബേയർ ലെവർകുസെൻ), ജോൺ സ്റ്റോൺസ് (മാൻ സിറ്റി), മാർക്ക് ഗുവേഹി (മാൻ സിറ്റി), ഡാൻ ബേൺസ് (ന്യൂകാസിൽ), നിക്കോ ഒറെയ്‌ലി (മാൻ സിറ്റി), ഡിജെഡ് സ്‌പെൻസ് (ടോട്ടൻഹാം).മിഡ്ഫീൽഡർമാർ: ഡെക്ലാൻ റൈസ് (ആഴ്സണൽ), എലിയറ്റ് ആൻഡേഴ്‌സൺ (നോട്ടിംഗ്ഹാം ഫോറസ്റ്റ്), കോബി മൈനൂ (മാൻ യുണൈറ്റഡ്), ജോർദാൻ ഹെൻഡേഴ്സൺ (ബ്രെന്റ്ഫോർഡ്), മോർഗൻ റോജേഴ്‌സ് (ആസ്റ്റൺ വില്ല), ജൂഡ് ബെല്ലിംഗ്ഹാം (റയൽ മാഡ്രിഡ്), എബെറെച്ചി ഈസ് (ആഴ്സണൽ).ഫോർവേഡുകൾ: ഹാരി കെയ്ൻ (ബയേൺ മ്യൂണിക്ക്), ഇവാൻ ടോണി (അൽ-അഹ്ലി), ഒല്ലി വാട്കിൻസ് (ആസ്റ്റൺ വില്ല), ബുക്കയോ സാക്ക (ആഴ്സണൽ), മാർക്കസ് റാഷ്ഫോർഡ് (ബാഴ്സലോണ), ആൻ്റണി ഗോർഡൻ (ന്യൂകാസിൽ), നോനി മഡ്യൂകെ (ആഴ്സണൽ).The post ഫോഡനും പാമറുമില്ലാതെ ത്രീ ലയൺസ്: പ്രമുഖരെ പുറത്തിരുത്തി ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്ക്വാഡ് appeared first on Kairali News | Kairali News Live.