മൂന്നാറിൽ മലയാളി വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പ്രതികൾ ഒളിവിലെന്ന് തമിഴ്‍നാട് പൊലീസ്. ആക്രമണത്തിൽ ഏഴ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. ടോപ് സ്റ്റേഷൻ സ്വദേശികളായ പി വിനോദ്, ഋത്വിക്, ജെ ഡേവിഡ്, കണ്ടാലറിയാവുന്ന മറ്റു നാല് പേർ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.അന്വേഷണത്തിന് എത്തിയ പോലീസ് സംഘം മൂന്നാറിൽ നിന്ന് മടങ്ങി. തമിഴ്നാട് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം പത്തിനാണ് വർക്കലയിൽ നിന്നും മൂന്നാറിൽ എത്തിയ വിനോദ സഞ്ചാര സംഘത്തെ ഒരു കൂട്ടം പ്രദേശവാസികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. കുട്ടികളേയും സ്ത്രീകളേയും ഉൾപ്പെടെ മർദ്ദിക്കുന്ന വീഡിയോയും പറത്ത് വന്നിരുന്നു.Also read: മുഖ്യമന്ത്രിയുടെ ആദ്യ ദില്ലി സന്ദർശനം വിവാദ ബഹുലം; മാധ്യമങ്ങളേയും അതിജീവിതയേയും വീണ്ടും അധിക്ഷേപിച്ച് ദീപാ ജോസഫ്ബസ് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള വാക്ക് തർക്കമാണ് ക്രൂരമായ മർദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ആദ്യഘട്ടത്തിൽ കേസെടുക്കാൻ തയ്യാറാകാത്ത തമിഴ്‍നാട് പൊലീസ് പിന്നീട് ഇത് ചർച്ചയായതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം ആരംഭിച്ചതും.The post മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണം: പ്രതികൾ ഒളിവിലെന്ന് തമിഴ്നാട് പൊലീസ് appeared first on Kairali News | Kairali News Live.