മുഖ്യമന്ത്രി വി ഡി സതീശനായി കൊച്ചിയിൽ വൻ സുരക്ഷാ സന്നാഹം; കമാൻഡോ വാഹനം ഉൾപ്പെടെ അകമ്പടി

Wait 5 sec.

ദില്ലിയിൽ നിന്ന് കേരളത്തിലേക്കെത്തിയ മുഖ്യമന്ത്രി വി ഡി സതീശന് വൻ സുരക്ഷാ സന്നാഹം. വിമാനമാർ​ഗം നെടുമ്പാശ്ശേരിയിൽ എത്തിയപ്പോഴാണ് വലിയ പൊലീസ് സന്നാഹം മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചത്. കമാൻഡോ വാഹനം ഉൾപ്പെടെ മുഖ്യമന്ത്രിക്ക് അകമ്പടിയായി ഉണ്ടായിരുന്നു.ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷയൊരുക്കിയതെന്നാണ് വാദം. നേരത്തെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാവാഹനങ്ങളെക്കുറിച്ച് നുണ പ്രചരിപ്പിക്കുകയും വിമർശിക്കുകയും ചെയ്തവരാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയും കോൺ​ഗ്രസും വലതുപക്ഷ മാധ്യമങ്ങളും. തനിക്ക് അകമ്പടി വാഹനങ്ങൾ വേണ്ടെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ തീരുമാനിക്കുന്നത് അവർ സ്വയമല്ലെന്ന് ചൂണ്ടിക്കാട്ടി ട്രോളുകളും അദ്ദേഹവും കൂട്ടരും ഏറ്റുവാങ്ങിയിരുന്നു.ALSO READ: വിയോജിപ്പുള്ള രാഷ്ട്രീയ ശബ്ദങ്ങൾക്കെതിരെ കേന്ദ്രം ഇഡിയെ ആയുധമാക്കുന്നു; പിണറായി വിജയന് പിന്തുണയുമായി ഡി രാജഅതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും പി എ മുഹമ്മദ് റിയാസ് എംഎൽഎയുടെയും വീടുകളിൽ നടന്ന ഇഡി റെയ്ഡിൽ ഇതുവരെയും മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചിട്ടില്ല. ദില്ലിയിൽ വെച്ച് മാധ്യമങ്ങളുടോ ചോദ്യങ്ങളോട് മൗനം പാലിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണല്ലോ റെയ്ഡ് എന്ന ചോദ്യത്തിലും വി ഡി സതീശൻ മൗനം തുടർന്നു.The post മുഖ്യമന്ത്രി വി ഡി സതീശനായി കൊച്ചിയിൽ വൻ സുരക്ഷാ സന്നാഹം; കമാൻഡോ വാഹനം ഉൾപ്പെടെ അകമ്പടി appeared first on Kairali News | Kairali News Live.