മുൻ ഖത്തർ ഉപപ്രധാനമന്ത്രി അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ അന്തരിച്ചു. 74 വയസായിരുന്നു. ഖത്തർ എനർജി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്. ഖത്തറിലെ ഇന്ത്യൻ സമൂഹവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം.ALSO READ: ഹജ്ജ് തീർഥാടകർക്ക് കൈത്താങ്ങായി ഡോ. ഷംഷീറിന്റെ സൗദി ആർപിഎം; എമർജൻസി മെഡിക്കൽ സേവനങ്ങൾ ശ്രദ്ധേയമാകുന്നുലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി) കയറ്റുമതി രാജ്യമാക്കി ഖത്തറിനെ മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ച ഭരണാധികാരിയായിരുന്നു അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ. ദീർഘകാലം ഖത്തറിന്റെ ഊർജ മന്ത്രിയായിരുന്ന അദ്ദേഹം ഖത്തർ പെട്രോളിയത്തിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായും സേവനമനുഷ്ഠിച്ചു. 2006ൽ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന കമ്മീഷന്റെ ചെയർമാനായി പ്രവർത്തിച്ചു. 2012-ൽ നടന്ന യു.എൻ.എഫ്.സി.സി.സി കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ 18ാമത് സെഷന്റെ പ്രസിഡന്റായും അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.Former Qatar Deputy Prime Minister Abdullah bin Hamad Al Attiyah has passed awayThe post മുൻ ഖത്തർ ഉപപ്രധാനമന്ത്രി അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ അന്തരിച്ചു appeared first on Kairali News | Kairali News Live.