കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ഇ.ഡി നടപടികളിൽ കോൺഗ്രസിനും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി പ്രമുഖ എഴുത്തുകാരൻ അശോകൻ ചരുവിൽ. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ കേന്ദ്ര സർക്കാർ ഇ.ഡിയെ ഉപയോഗിക്കുന്നത് പുതിയ കാര്യമല്ലെന്നും എന്നാൽ കേരളത്തിൽ വന്ന് പിണറായി വിജയനെ കേന്ദ്രം അറസ്റ്റ് ചെയ്യാത്തതിൽ ഖേദം പ്രകടിപ്പിച്ച രാഹുൽ ഗാന്ധിയുടെ നിലപാട് അങ്ങേയറ്റം ലജ്ജാകരമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ മാത്രമല്ല, രാജ്യം പ്രതീക്ഷയർപ്പിക്കുന്ന ഇന്ത്യ മുന്നണിയുടെ തന്നെ ദൗർഭാഗ്യമാണെന്നും അശോകൻ ചരുവിൽ വിമർശിച്ചു.രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ച് ബി.ജെ.പി സർക്കാർ പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ തിരിച്ചുവിടുമ്പോൾ പ്രതിപക്ഷ നിരയിലെ ഇതര നേതാക്കൾ അതിനെ ശക്തമായി അപലപിക്കാറുണ്ട്. പിണറായി വിജയനെതിരായ കേന്ദ്ര നീക്കത്തിനെതിരെയും രാജ്യത്തെ സമുന്നതരായ ദേശീയ നേതാക്കൾ ശക്തമായി പ്രതികരിച്ചു കഴിഞ്ഞു.ALSO READ; ഇതാണ് കോൺഗ്രസ് മറന്നു പോയ ആ ഫേസ്ബുക്ക് പോസ്റ്റ്; അന്ന് രാഹുലിന് കാവലായ പിണറായിതമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര എന്നിവരെല്ലാം കേന്ദ്ര വേട്ടയാടലിനെതിരെ പ്രസ്താവനകളുമായി രംഗത്തുവന്ന കാര്യം അശോകൻ ചരുവിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഈ ഘട്ടത്തിലും ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ നിലപാട് നിരാശാജനകമാണെന്ന് അദ്ദേഹം പറയുന്നു.ഒരു രാഷ്ട്രീയ പാർട്ടിയിൽ ഉണ്ടായ കുടുംബവാഴ്ചയുടെ ഉൽപ്പന്നമായ ഇദ്ദേഹം ആ പാർട്ടിയുടെ മാത്രമല്ല, നാം പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ഇന്ത്യാമുന്നണിയുടെ കൂടി ദൗർഭാഗ്യമാണെന്ന് ഞാൻ കരുതുന്നു. ഇദ്ദേഹമാണ് കേരളത്തിൽ വന്നു പിണറായി വിജയനെ ബി.ജെ.പി.യുടെ കേന്ദ്രസർക്കാർ അറസ്റ്റു ചെയ്യാത്തതിൽ ഖേദിച്ചത്!” – അശോകൻ ചരുവിൽ കുറിച്ചു.പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജനാധിപത്യ മൂല്യങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്, നെഹ്റുവിന്റെ ഒരു പുസ്തകത്തിലെ ഒരു വരിയെങ്കിലും ഈ മനുഷ്യൻ വായിച്ചു കാണുമോ എന്നും ചരുവിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.The post ഇ.ഡി വേട്ടയാടലിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി അശോകൻ ചരുവിൽ appeared first on Kairali News | Kairali News Live.