പെരുന്നാൾ ദിനത്തിൽ മകൻ കൂടെയില്ലെങ്കിലും അവനെ ഓർത്ത് അഭിമാനിക്കുന്ന ഒരു അച്ഛൻ. മലപ്പുറം എസ്പി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ അറസ്റ്റിലായ ഷമീമിന്റെ ഉപ്പയാണ് പ്രതികരണവുമായി രംഗത്തു വന്നിരിക്കുന്നത്. എന്റെ മകൻ കൂടെയില്ലാത്ത ആദ്യ പെരുന്നാൾ. ഇത് ഞാൻ സഹിക്കും കാരണം എന്റെ മകൻ കറകളഞ്ഞ കമ്യൂണിസ്റ്റാണെന്ന് ഷമീമിന്റെ ഉപ്പ ഇല്ല്യാസ് എഫ്ബിയിൽ കുറിച്ചു.തിരുവനന്തപുരത്ത് കെഎസ്.യു – പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് മലപ്പുറത്ത് എസ്.പി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിന്റെ ഭാഗമായി എസ്എഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി എൻ.ആദിൽ, ബാലസംഘം മലപ്പുറം ജില്ലാ പ്രസിഡന്റും, എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ ഷമീം എന്നിവരെയാണ് റിമാൻഡ് ചെയ്തത്.ALSO READ; ഇ.ഡി വേട്ടയാടലിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി അശോകൻ ചരുവിൽഎസ് എഫ് ഐക്കെതിരെ പൊലീസും കെ എസ് യുവും ചേർന്ന് നടത്തിയ ആക്രമത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പരക്കെ പൊലീസ് അതിക്രമം. സമര സഖാക്കൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.മലപ്പുറത്തും തൃശൂരും എസ് പി ഓഫീസ് മാർച്ചിന് നേരെ പൊലീസ് വലിയ അതിക്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരള യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ വിജയിച്ച എസ് എഫ് ഐയുടെ ആഹ്ലാദ പ്രകടനത്തിന് നേരെ കെ എസ് യു കല്ലേറ് നടത്തുകയായിരുന്നു. ഇതിന് പൊലീസ് ഒത്താശ നൽകുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചായിരുന്നു എസ് എഫ് ഐ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തിയത്. എസ് എഫ് ഐ പ്രവർത്തകർക്കെതിരെയാണ് ഇതിൽ പൊലീസ് കേസെടുത്തത്.The post എന്റെ മകൻ കൂടെയില്ലാത്ത ആദ്യ പെരുന്നാൾ, ഇത് ഞാൻ സഹിക്കും; എഫ്ബി പോസ്റ്റുമായി എസ്എഫ്ഐ പ്രവർത്തകന്റെ പിതാവ് appeared first on Kairali News | Kairali News Live.