അബ്ദുൽ റഹീം ജയിൽമോചിതനായി; നാളെ നാട്ടിലെത്തും, എമിഗ്രേഷൻ നടപടികൾ പൂർത്തിയായി

Wait 5 sec.

സൗദി പൗരന്റെ മകൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ തടവിലായിരുന്ന രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ജയിൽ മോചിതനായി. ഇന്ന് ( ബുധനാഴ്ച ) നാട്ടിലേക്ക് തിരിക്കും. രാവിലെയോടെ കോടോമ്പുഴയിലെ വീട്ടിലെത്തും.ALSO READ: ജാതി-മത ഭേദമന്യേ മനുഷ്യർ തമ്മിലുള്ള സാഹോദര്യവും സ്നേഹവും കൂടുതൽ ദൃഢമാകട്ടെ: പെരുന്നാൾ ആശംസകളുമായി പിണറായി വിജയൻനീണ്ട 20 വർഷക്കാലത്തെ ജയിൽ വാസത്തിന് ശേഷമാണ് അബ്ദുൽ റഹീം മോചിതനായി ഇന്ന് നാട്ടിലേക്ക് തിരിക്കുന്നത്. സൗദി സമയം രാത്രി 11.55ന് റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ്സിൽ രാവിലെ 7.35ന് അദ്ദേഹം കരിപ്പൂർ വിമാനത്താവളത്തിറങ്ങും. ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ എയർപോർട്ടിൽ എത്തിച്ച് എമിഗ്രെഷൻ ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. റഹീമിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും കുടുംബവും റഹീമിനോടൊപ്പം കോഴിക്കോട്ടേക്ക് യാത്ര ചെയ്യന്നുണ്ടെന്നും സഹായ സമിതി വാർത്ത കുറിപ്പിൽ അറിയിച്ചു.Abdul Rahim, a native of Kodampuzha in Kozhikode, has been released from a Saudi jail after 20 years in a murder case. He is expected to return to Kerala tomorrow.The post അബ്ദുൽ റഹീം ജയിൽമോചിതനായി; നാളെ നാട്ടിലെത്തും, എമിഗ്രേഷൻ നടപടികൾ പൂർത്തിയായി appeared first on Kairali News | Kairali News Live.