ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കാൻ നീക്കം, സിപി മാത്യൂവിൻ്റെ നാമനിർദ്ദേശ കത്ത് പുറത്ത്

Wait 5 sec.

ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കാൻ നീക്കം. ഇടുക്കി ഡിസിസിയാണ് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. ഡിസിസി പ്രസിഡൻ്റ് സി പി മാത്യൂവിൻ്റെ നാമനിർദ്ദേശ കത്ത് പുറത്തുവന്നതോടെയാണ് വിവാ​ദത്തിലായിരിക്കുന്നത്. നിഖിൽ പൈലി ഉൾപ്പെടെ അഞ്ച് പേരെയാണ് ഡിസിസി അംഗങ്ങളായി നാമനിർദേശം ചെയ്തിരിക്കുന്നത്. സി പി മാത്യുവും നിഖിൽ പൈലിയും കോൺഗ്രസിലെ കെ സി വേണുഗോപാൽ പക്ഷത്തുള്ളവരാണെന്നാണ് വിവരം.also read:എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ് ജീവനക്കാരുടെ പ്രശ്നത്തിൽ ഇടപെടണം, പ്രധാനമന്ത്രിക്ക് കത്തയച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി2022 ജനുവരി പത്തിനാണ് എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടത്. ധീരജിന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയത് നിഖിൽ പൈലിയാണെന്ന കൃത്യമായ തെളിവുകളോടെ 81 ദിവസത്തിനുള്ളിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസിൽ നിലവിൽ ജാമ്യത്തിൽ കഴിയുന്ന നിഖിൽ പൈലിക്കെതിരെയുള്ള വിചാരണ നടപടികൾ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. വാർത്തകൾ നൽകുന്നതിന്റെ പേരിൽ മാധ്യമ പ്രവർത്തകരെ പരസ്യമായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതടക്കമുള്ള ആരോപണങ്ങൾ നിഖിൽ പൈലിക്കെതിരെ നിലവിലുണ്ട്.The post ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കാൻ നീക്കം, സിപി മാത്യൂവിൻ്റെ നാമനിർദ്ദേശ കത്ത് പുറത്ത് appeared first on Kairali News | Kairali News Live.