രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരിയെ നിരന്തരം അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന അഡ്വ. ദീപാ ജോസഫിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി കേസിലെ പരാതിക്കാരിയും അതിജീവിതയുമായ യുവതി. മൃതദ്ദേഹത്തിനു പോലും ആദരവിനും അന്തസിനും അവകാശമുണ്ടെന്നും താൻ സമൂഹമധ്യേ നിരന്തരം അപമാനിക്കപ്പെടുന്നുവെന്നും പരാതിയിൽ പറയുന്നു. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ദീപ ജോസഫ് നടത്തുന്ന അപകീർത്തികരമായ പരാമര്ശങ്ങൾക്കെതിരെയാണ് പരാതി.തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും പരാതിയിൽ.ലൈംഗിക പീഡനത്തിന്റെയും തുടർന്നുള്ള കേസിന്റെയും ട്രോമയിൽ നിന്നും പുറത്തുകടക്കാൻ ശ്രമിക്കുന്ന തന്നെ ദീപ ജോസഫ് എന്ന വ്യക്തി നിരന്തരം വേട്ടയാടുകയാണ്. തിരുവനന്തപുരം പോലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. എഫ് ഐ ആർ റദ്ദാക്കണമെന്ന ദീപ ജോസഫിന്റെ ആവശ്യം കടുത്ത വിമർശനങ്ങളോടെ സൂപ്രീം കോടതി തള്ളിയിരുന്നു. പിന്നീട് കീഴ്കോടതികളിൽ നിന്ന് ജാമ്യമോ മുൻകൂർ ജാമ്യമോ ദീപ ജോസഫ് എടുത്തിട്ടില്ല. ഇന്നലെ ഡൽഹിയിൽ മാധ്യമങ്ങളിലൂടെയും തന്നെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ പരാമർശങ്ങളാണ് ദീപ നടത്തിയതെന്നും പരാതിയൽ ഉണ്ട്.Also read: മുഖ്യമന്ത്രിയുടെ ആദ്യ ദില്ലി സന്ദർശനം വിവാദ ബഹുലം; മാധ്യമങ്ങളേയും അതിജീവിതയേയും വീണ്ടും അധിക്ഷേപിച്ച് ദീപാ ജോസഫ്ഇക്കാര്യങ്ങൾ കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും, ദീപ ജോസഫിന്റെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും അതിജീവിത മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ വാർത്ത റിപ്പോർട്ട് ചെയ്ത കൈരളി ന്യൂസ് റിപ്പോർട്ടർ ഫെമിനയേയും മറ്റ് മാധ്യമ പ്രവർത്തകരേയും അധിക്ഷേപിക്കുകയും ആക്രോശിക്കുകയും ചെയ്തിരുന്നു.The post ‘മൃതദേഹത്തിന് പോലും അന്തസിന് അവകാശമുണ്ട്’; നിരന്തരം അധിക്ഷേപിക്കുന്ന ദീപാ ജോസഫിനെതിരെ പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത appeared first on Kairali News | Kairali News Live.