പെയിൻ കില്ല‍ർ പതിവായി കഴിച്ചാൽ കരൾ പണി മുടക്കുമോ ?

Wait 5 sec.

എന്തെങ്കിലും ശാരീരിക അവശതകൾ അനുഭവപ്പെട്ടാൽ പെയിൻ കില്ലേഴ്സിനെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. സ്ഥിരമായി ഉപയോ​ഗിക്കുന്നവരാണെങ്കിൽ ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഒരു അളവിൽ കൂടുതൽ മരുന്നുകൾ കഴിക്കുന്നത് കരളിനെ അപകടത്തിലാക്കിയേക്കാം.സാധാരണ അളവിൽ ഇത് സുരക്ഷിതമാണെങ്കിലും, ഒരു ദിവസം കഴിക്കാവുന്ന പരമാവധി അളവിൽ കൂടുതൽ കഴിച്ചാൽ ഇത് കരളിലെ കോശങ്ങളെ നശിപ്പിക്കും. പാരസെറ്റാമോൾ കരളിൽ വെച്ച് വിഘടിക്കുമ്പോൾ ചില വിഷാംശങ്ങൾ ഉണ്ടാകുന്നുണ്ട്. മരുന്നിന്റെ അളവ് കൂടുമ്പോൾ ഈ വിഷാംശം പുറന്തള്ളാൻ കരളിന് സാധിക്കാതെ വരികയും അത് കരൾ സ്തംഭനത്തിന് കാരണമാവുകയും ചെയ്യും.ALSO READ; ആർത്തവത്തിന് മുമ്പുള്ള ഈ ലക്ഷണങ്ങൾ തള്ളിക്കളയല്ലേ; പിഎംഎസ് നിസാരക്കാരനല്ലഇബുപ്രോഫെൻ, ഡിക്ലോഫെനാക്, അസിക്ലോഫെനാക് തുടങ്ങിയ വേദനസംഹാരികൾ ഈ വിഭാഗത്തിൽ പെടുന്നു. ഇവ ദീർഘകാലം ഉപയോഗിക്കുന്നത് കരളിലെ എൻസൈമുകളുടെ അളവ് വ്യത്യാസപ്പെടാൻ കാരണമാകും. കരളിലെ രക്തയോട്ടത്തെ ബാധിക്കാനും അപൂർവ്വമായി ‘ഡ്രഗ് ഇൻഡ്യൂസ്ഡ് ലിവർ ഇഞ്ചുറി’ ഉണ്ടാക്കാനും ഇവയ്ക്ക് സാധിക്കും.മദ്യം കഴിക്കുന്നവരിലോ അല്ലെങ്കിൽ സ്ഥിരമായി മദ്യപിക്കുന്ന ശീലമുള്ളവരിലോ വേദനസംഹാരികൾ ഉണ്ടാക്കുന്ന ആഘാതം ഇരട്ടിയാണ്. മദ്യപാനം മൂലം ഇതിനകം തന്നെ ദുർബലമായ കരളിന് ചെറിയ അളവിലുള്ള വേദനസംഹാരികൾ പോലും താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം വേദനസംഹാരികൾ കഴിക്കുക. ഒരു മരുന്ന് കഴിക്കുന്നതിന് മുൻപ് അതിന്റെ ഡോസ് കൃത്യമായി മനസ്സിലാക്കുക. ഒന്നിലധികം മരുന്നുകൾ ഒരുമിച്ച് കഴിക്കുമ്പോൾ അവ തമ്മിൽ പ്രതിപ്രവർത്തിച്ച് കരളിനെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ കഴിക്കുന്ന എല്ലാ മരുന്നുകളെപ്പറ്റിയും ഡോക്ടറോട് പറയുക.The post പെയിൻ കില്ല‍ർ പതിവായി കഴിച്ചാൽ കരൾ പണി മുടക്കുമോ ? appeared first on Kairali News | Kairali News Live.