എബ്രിഡ് ഷൈൻ ചിത്രം ‘സ്പാ’ ഇന്നുമുതൽ ഒടിടിയിൽ, എവിടെ കാണാം?

Wait 5 sec.

പ്രേക്ഷക-നിരൂപക പ്രശംസയേറ്റുവാങ്ങിയ ചിത്രം ‘സ്പാ’ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ഈ ചിത്രം മനോരമ മാക്സിലൂടെയാണ് പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തിയത്. അഡൾട്ട് കോമഡി ഴോണറിൽ പുറത്തുവന്ന സിനിമയ്ക്കായി എബ്രിഡ് ഷൈൻ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയത്.ഒരു സ്പാ സെന്ററിന്റെയും അവിടെ വരുന്ന വ്യത്യസ്ത സ്വഭാവക്കാരായ ആൾക്കാരുടെയും കഥയാണ് സ്പാ പറയുന്നത്. ഏറെ രസകരമായി ഹാസ്യരൂപേണയാണ് സിനിമയുടെ കഥ വികസിക്കുന്നത്. സ്പാറയിൽ ക്രിയേഷൻസ്, സഞ്ജു ജെ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ സ്പാറയിലും സഞ്ജു ജെ യും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ശ്രുതി മേനോൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.ALSO READ: മാത്യുവിന്റെ പുതിയ ചിത്രം ഒടിടിയിലേക്കെത്തുന്നു; തിയേറ്ററിൽ കാണാൻ പറ്റാത്തവർക്കിനി വീട്ടിൽ കാണാംവിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, മേജർ രവി, വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ് മേജർ രവി, ജോജി കെ. ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി, മാസ്‌ക് മാൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.സ്വരൂപ് ഫിലിപ്പാണ് ഈ സിനിമയുടെ ഛായാ​ഗ്രാഹകൻ. സംഗീത സംവിധാനം ഇഷാൻ ഛബ്രയുടെ നിർവഹിച്ചിരിക്കുന്നു. ബി. കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, ആനന്ദ് ശ്രീരാജ് എന്നിവരുടേതാണ് വരികൾ. എഡിറ്റിങ് മനോജും നിർവഹിച്ചിരിക്കുന്നു.The post എബ്രിഡ് ഷൈൻ ചിത്രം ‘സ്പാ’ ഇന്നുമുതൽ ഒടിടിയിൽ, എവിടെ കാണാം? appeared first on Kairali News | Kairali News Live.