ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് സി ഐ ടി യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം. ഇ ഡിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ദില്ലിയിൽ പ്രതിഷേധം ഉണ്ടായില്ലേ?സംസ്ഥാനത്തെ ഇന്റലിജിൻസ് സംവിധാനം പരാജയമാണ്. പിണറായിയെ പോലെ ഒരു നേതാവിന് നേരെ ഇ ഡി വരുമ്പോൾ പ്രതിഷേധം ഉണ്ടാവുമെന്ന് പൊലീസിന് അറിയില്ലേയെന്ന് അദ്ദേഹം ചോദിച്ചു.ALSO READ: ‘ലോക മലയാളികൾക്ക് നന്ദി’; നീണ്ട 20 വർഷത്തെ കാത്തിരിപ്പിനുശേഷം ജന്മനാട്ടിലെത്തി അബ്ദുള്‍ റഹീംഇ ഡി ഉദ്യോഗസ്ഥരെ മർദ്ദിക്കണമെന്ന് ഉദ്ദേശം ഉണ്ടായിരുന്നില്ല. വാഹനം തകർക്കപ്പെട്ടത് യാദൃശ്ചിക സംഭവമാണ്. അങ്ങനെ ഒരു ആക്രമണം സി പി ഐ എം മുൻകൂട്ടി തീരുമാനിച്ചിട്ടില്ല. അങ്ങനെ തീരുമാനിച്ചിരുന്നെങ്കിൽ ബാക്കി സ്ഥലങ്ങളിലും ആക്രമണം ഉണ്ടായേനെ. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നടക്കുന്ന നിയമനടപടി സി പി ഐ എം തടഞ്ഞിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.The post ‘ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതം, പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു’; എളമരം കരീം appeared first on Kairali News | Kairali News Live.