ത്യാഗസ്മരണകൾ പുതുക്കി കേരളത്തിൽ ഇന്ന് ബലി പെരുന്നാൾ. രാവിലെ മുതൽ പള്ളികളും ഈദ് ഗാഹുകളും കേന്ദ്രീകരിച്ച് നമസ്‌കാരവും പ്രത്യേക പ്രാർഥനയും നടക്കുകയാണ്. മഴസാധ്യത മുൻനിർത്തി കോഴിക്കോട് ബീച്ചിലെ ഈദ് ഗാഹ് ഒഴിവാക്കിയിട്ടുണ്ട്. നമസ്‌കാരത്തിന് ശേഷം ബന്ധുക്കളെയും അയൽവീട്ടുകാരെയും സന്ദർശിക്കും.പള്ളികൾ, വീടുകൾ, കൂട്ടായ്‌മകൾ എന്നിവ വഴി ബലി ഇറച്ചി നൽകും. പ്രവാചകനായ ഇബ്രാഹീം നബി മകൻ ഇസ്‌മായിലിനെ ബലികൊടുക്കാൻ തയ്യാറായതിന്റെ ത്യാഗസ്‌മരണയിലാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഗൾഫ് നാടുകളിൽ ഇന്നലെയായിരുന്നു ബലി പെരുന്നാൾ.ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.The post ത്യാഗസ്മരണകൾ പുതുക്കി കേരളത്തിൽ ഇന്ന് ബലി പെരുന്നാൾ appeared first on Kairali News | Kairali News Live.