‘ലഹരിയിൽ നിന്നും മയക്കുമരുന്നിൽ നിന്നും വിദ്യാർത്ഥി യുവജനങ്ങളെ രക്ഷിക്കുന്നതിനുളള പദ്ധതികൾ ഉണ്ടാകണം’,ഈദ് ദിന സന്ദേശം നൽകി പാളയം ഇമാം ഡോ.വി പി ഷുഹൈബ് മൗലവി

Wait 5 sec.

ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ഏത് വശത്തു നിന്നുണ്ടായാലും പരാജയപ്പെടുത്തണമെന്ന് പാളയം ഇമാം ഡോ.വി പി ഷുഹൈബ് മൗലവി. സ്നേഹവും ആത്മബന്ധവും ഊട്ടിയുറപ്പിക്കണമെന്നും അദ്ദേഹം ഈദ് ദിനത്തിൽ അറിയിച്ചു. അമ്പലങ്ങളുടെയും പള്ളികളുടെയും പേര് പറഞ്ഞ് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തണമെന്നും ഷുഹൈബ് മൗലവി പറഞ്ഞു. ഈ സമയത്ത് സ്വാതന്ത്ര്യ സമര സേനാനികളുടെ ഐക്യത്തെ ഓർക്കണമെന്നും സ്കൂളുകൾ തുറക്കാൻ ആരംഭിക്കുകയാണെന്നും നമ്മുടെ മക്കൾ അക്ഷരാഭ്യാസമോ സാങ്കേതിക മികവോ മാത്രം നേടിയാൽ പോരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.also read:പ്രശസ്ത കവി കരിമ്പുഴ രാമചന്ദ്രൻ അന്തരിച്ചുകുട്ടികൾ മൂല്യമുള്ളവരായിരിക്കണമെന്നും സംസ്കാരമുള്ള മക്കളായി വളരണമെന്നും സംസ്കാരമുള്ള ജനതയെ വളർത്തിയെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും ഷുഹൈബ് മൗലവി പറഞ്ഞു. ലഹരിയിൽ നിന്നും മയക്കുമരുന്നിൽ നിന്നും വിദ്യാർത്ഥി യുവജനങ്ങളെ രക്ഷിക്കുന്നതിനുളള പദ്ധതികൾ ഉണ്ടാകണമെന്നും സഹോദര സമുദായങ്ങൾക്കെതിരെ വെറുപ്പ് പടർത്തുന്ന രീതിയിലുള്ള പ്രചാരണം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം സന്ദേശം നൽകി.The post ‘ലഹരിയിൽ നിന്നും മയക്കുമരുന്നിൽ നിന്നും വിദ്യാർത്ഥി യുവജനങ്ങളെ രക്ഷിക്കുന്നതിനുളള പദ്ധതികൾ ഉണ്ടാകണം’,ഈദ് ദിന സന്ദേശം നൽകി പാളയം ഇമാം ഡോ.വി പി ഷുഹൈബ് മൗലവി appeared first on Kairali News | Kairali News Live.