ഇന്നും ഇടിവ്, സ്വർണവില അറിഞ്ഞോളൂ

Wait 5 sec.

കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇന്നലെ പവന് 440 രൂപയുടെ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നും പവന് 560 രൂപ കുറഞ്ഞ് 1,14,440 രൂപയായി.ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് 13 ന് ആയിരുന്നു. അന്ന് പവന് 1,23,120 രൂപയായിരുന്നു. മേയ് അഞ്ചിനായിരുന്നു ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,09,400 രൂപയായിരുന്നു.ALSO READ:ഇന്നത്തെ കോടീശ്വരൻ നിങ്ങളാണോ ? അറിയാം ധനലക്ഷ്മി ലോട്ടറി ഫലംസ്വർണത്തെ വലിയ ഒരു നിക്ഷേപമായി കാണുന്ന ആളുകൾ എത്ര വില ആണെങ്കിലും അത് വാങ്ങാതെ ഇരിക്കില്ല. ഇന്ത്യൻ വീടുകളിൽ ഏകദേശം 34,600 ടൺ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്നാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്. ഇത് ഏകദേശം 5.2 ട്രില്യൺ ഡോളർ അതായത് 431 ലക്ഷം കോടി മൂല്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.The post ഇന്നും ഇടിവ്, സ്വർണവില അറിഞ്ഞോളൂ appeared first on Kairali News | Kairali News Live.