കോൺഗ്രസിൽ പിഎ നിയമ വിവാദം; മന്ത്രിയാക്കാതിരിക്കാൻ പാർട്ടിയിലെ ഒരു വിഭാഗം ശ്രമിച്ചെന്ന് എൻ ശക്തൻ

Wait 5 sec.

തിരുവനന്തപുരം: മന്ത്രി ശക്തന്‍റെ പിഎ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ ഇരു വിഭാഗങ്ങൾ തമ്മിൽ സോഷ്യൽ മീഡിയയിൽ പരസ്യപോര്. ഇടതുപക്ഷക്കാരനായ ജയദാസിനെ പിഎ ആയി നിയമിച്ചെന്ന ആരോപണവുമായാണ് മന്ത്രിക്കെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്. ഇതേത്തുടർന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുവിഭാഗത്തിന് മറുപടിയുമായി രംഗത്തെത്തി. പിഎ നിയമനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും, രാഷ്ട്രീയമായി തന്നെ അപമാനിക്കുന്നതിനുള്ള ശ്രമമാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നെയ്യാറ്റിൻകരയിൽ താൻ സ്ഥാനാർഥിയാകുമെന്ന് കേട്ടപ്പോൾ തന്നെ സ്ഥാനാർഥി ആക്കാതിരിക്കാൻ വേണ്ടി ശ്രമിച്ച ചെങ്കൽ പഞ്ചായത്തിലെ ചില നേതാക്കന്മാരാണ് ഈ വിവാദങ്ങൾക്ക് പിന്നിലെന്നും ശക്തൻ തുറന്നടിച്ചു.മന്ത്രി ശക്തന്‍റെ പോസ്റ്റ് പൂർണരൂപംഎന്റെ PA നിയമനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴി നടക്കുന്ന തെറ്റായ പ്രചരണങ്ങളുടെ യഥാർത്യം ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നതിനാണ് ഈ കുറിപ്പ്അന്തരിച്ച ശ്രീ ജി കാർത്തികേയൻ നിയമസഭ സ്പീക്കർ ആയിരുന്ന കാലഘട്ടതാണ് അഗ്രിക്കൾച്ചർ ഓഫീസർ ആയി ശ്രീ ജയദാസിനെ നിയമസഭയിൽ നിയമിച്ചത് തുടർന്ന് ഞാൻ സ്പീക്കർ ആയിരുന്ന സമയത്തും അഗ്രികൾച്ചർ ഓഫീസർ ആയി പ്രവർത്തിച്ചു.തുടർന്ന് വന്ന ഇടതുപക്ഷ സർക്കാർ ജയദാസിനെ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ ജില്ലയിലേക്ക് ട്രാൻസ്ഫർ ചെയ്തു അവിടെ 6 വർഷം ജോലി ചെയ്തു.ശ്രീ ജയദാസ് ഇടത്പക്ഷക്കാരൻ ആണെങ്കിൽശ്രീ ജി കാർത്തികേയൻ നിയമസഭയിൽ അഗ്രിക്കൾച്ചർ ഓഫീസർ ആയി നിയമിക്കുമോ?ഇടത്പക്ഷക്കാരൻ ആണെങ്കിൽ ഇടത് പക്ഷ സർക്കാർ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് ട്രാൻസ്ഫർ ചെയ്യുമോ?തികഞ്ഞ കോൺഗ്രസ്സ് അനുഭാവമുള്ള കുടുംബത്തിലെ വ്യക്തിയാണ് ജയദാസ് ഇദ്ദേഹത്തിന്റെ കുടുംബം ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാട്ടാക്കടയിൽ MR ബൈജുവിന് വേണ്ടിയും,നേമത്ത് ശബരിനാഥന് വേണ്ടിയും നെയ്യാറ്റിൻകരയിൽ എനിക്ക് വേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തവരാണ്.സോഷ്യൽ മീഡിയ വഴി അസത്യപ്രചാരണം നടത്തുന്നവരുടെ ഉദ്ദേശ്യം രാഷ്ട്രീയമായി എന്നെ അപമാനിക്കുക എന്ന് മാത്രമാണ്.Also Read- ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സൻ കീഴടങ്ങിനെയ്യാറ്റിൻകരയിൽ ഞാൻ സ്ഥാനാർഥി ആകും എന്ന് കേട്ടപ്പോൾ തന്നെ എന്നെ സ്ഥാനാർഥി ആക്കാതിരിക്കാൻ വേണ്ടി ശ്രെമിച്ച ചെങ്കൽ പഞ്ചായത്തിലെ ചില നേതാക്കന്മാരാണ് ഈ വിവാദങ്ങൾക്ക് പിന്നിൽതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് സാധാരണ 3000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുന്ന പഞ്ചായത്താണ് ചെങ്കൽ എന്നാൽ ഈ തിരഞ്ഞെടുപ്പിൽ എനിക്ക് 1000 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് അവിടെ നിന്ന് ലഭിച്ചത് ഇതിന് പിന്നിലും ഇതേ ടീമാണ് പ്രവർത്തിച്ചത്.എന്നെ മന്ത്രി സഭയിലേക്ക് പരിഗണിക്കുമെന്ന് തോന്നിയപ്പോൾ നേതാക്കളെ കണ്ട് മന്ത്രിയാക്കാതിരിക്കാൻ സമ്മർദ്ദം ചെലുത്തിയതും ഇതേ ടീമാണ്നെയ്യാറ്റിൻകരയിലെ ജനങ്ങൾ നൽകിയ അംഗീകാരത്തിൽ വിറളിപൂണ്ട് നാടിനും പാർട്ടിക്കും അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിൽ ഉള്ള നുണ പ്രചാരണങ്ങൾ നടത്തുന്ന ഇത്തരക്കാരെ ഒറ്റപ്പെടുത്താൻ പ്രിയപ്പെട്ട ജനങ്ങളും പാർട്ടിക്കാരും തയ്യാറാകണം എന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു…The post കോൺഗ്രസിൽ പിഎ നിയമ വിവാദം; മന്ത്രിയാക്കാതിരിക്കാൻ പാർട്ടിയിലെ ഒരു വിഭാഗം ശ്രമിച്ചെന്ന് എൻ ശക്തൻ appeared first on Kairali News | Kairali News Live.